Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിന്റെ കപട ന്യൂനപക്ഷ പ്രേമം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 04:23 am IST
in Kerala

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൊലക്കുറ്റം ചുമത്തിയ സിബിഐ  നടപടി  സിപിഎം  കണ്ണൂര്‍ ജില്ലാ സെക്രട്ടറി  പി. ജയരാജന്റെ പാര്‍ലമെന്ററി മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, വടകര  മണ്ഡലങ്ങളില്‍ എവിടെങ്കിലും സ്ഥാനാര്‍ത്ഥി കുപ്പായം അണിയാനുള്ള അണിയറ നീക്കങ്ങള്‍ക്കിടയിലാണ് കുറ്റപത്രം. 

  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന്  മത്സരിക്കാന്‍ ഒരുങ്ങുമ്പോഴാണ് ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്‍ കുടുങ്ങിയത്. കേസില്‍ ജയരാജനെ റിമാന്‍ഡ് ചെയ്തതോടെ മത്സരത്തില്‍ നിന്നു പിന്മാറി. പിണറായി സര്‍ക്കാരില്‍ ജയരാജന്‍ ആഭ്യന്തര മന്ത്രിയാകുമെന്ന പോസ്റ്ററുള്‍പ്പെടെ അന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വീരേന്ദ്രകുമാറിന്റെ ലോകതാന്ത്രിക്ക് ജനതാദള്‍ എല്‍ഡിഎഫില്‍ വന്നതോടെ വടകര ലോകസഭാ മണ്ഡലം ജയരാജനിലൂടെ തിരിച്ച് പിടിക്കാന്‍ ഇപ്പോള്‍ സിപിഎം ശ്രമം നടത്തി വരികയായിരുന്നു. അപ്പോഴാണ്  ഷുക്കൂര്‍ വധഗൂഢാലോചനക്കേസിലെ കുരുക്ക് മുറുകിയത്. 

ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തിരിച്ചടിയാവുമെന്നത് സിപിഎമ്മിനെ ആശങ്കയിലാക്കി. സമാനമായ രീതിയില്‍ സിപിഎം ആസൂത്രിതമായി നടപ്പിലാക്കിയതെന്ന് തെളിഞ്ഞ തലശ്ശേരിയിലെ ഫസല്‍, മട്ടന്നൂരിലെ ഷുഹൈബ് കൊലപാതകങ്ങളും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ന്യൂനപക്ഷവേട്ടയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കും. ഇതും സിപിഎമ്മിന് കനത്ത തിരിച്ചടിയാകും. ശബരിമല വിഷയത്തില്‍ ഹൈന്ദവ വിശ്വാസികളില്‍ നിന്നും അകന്ന പാര്‍ട്ടിക്ക് അവസാന പ്രതീക്ഷയായിരുന്ന ന്യൂനപക്ഷവും കൈവിടുമെന്നാണ് അവസ്ഥ. 

യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന ഷുഹൈബിന്റെ കൊലപാതകം 2018 ഫെബ്രുവരി 12നായിരുന്നു. പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ്  അറസ്റ്റിലായത്. കേസില്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കം 17 പേരെ  പിടികൂടിയിട്ടുണ്ട്. മനോജ് വധക്കേസില്‍ പി. ജയരാജന്‍ 25 ാം പ്രതിയാണ്. എന്‍ഡിഎഫുകാരനായിരുന്ന തലശ്ശേരിയിലെ ഫസല്‍ വധക്കേസിലും ആദ്യം മുതല്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞ് ആര്‍എസ്എസിനുമേല്‍ കെട്ടിവെയ്‌ക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ പച്ചക്കളളം പുറത്ത് വരികയും ഉന്നത നേതാക്കളുടെ പങ്ക് സിബിഐ കണ്ടെത്തുകയും ചെയ്തിരുന്നു. നേതാക്കളായ കാരായിമാര്‍ ഇപ്പോഴും കോടതി ഉത്തരവു പ്രകാരം ജില്ലയ്‌ക്കു പുറത്താണ് കഴിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)
World

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.