Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണം മദ്യ ലഭ്യതയിലെ കുറവെന്ന് മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 03:34 am IST
inKerala

മയക്കുമരുന്നിന്റെ വ്യാപനത്തിന് കാരണമായി വിലയിരുത്തിയിട്ടുള്ള ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് മദ്യ ലഭ്യതയിലെ കുറവെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സഭയെ അറിയിച്ചു. 

എംഡിഎംഎ എന്ന പുതിയ തരത്തിലുള്ള ലഹരി വസ്തുവിന്റെ ഉപയോഗം സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിക്കാന്‍ എളുപ്പവും കണ്ടുപിടിക്കാന്‍ പ്രയാസവുമാണ്. 31.10 കിലോഗ്രാം ഇതുവരെ പിടിച്ചെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ എക്‌സൈസ് വകുപ്പ് ആധുനീകരിക്കും. അയല്‍ സംസ്ഥാനങ്ങളിലെയും സംസ്ഥാനത്തെ മറ്റ് വകുപ്പുകളിലേയും സഹായത്തോടെ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. കേസുകള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കും.

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുമതല നല്‍കിയതായും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് 11 ഹര്‍ത്താലുകള്‍

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 11 ഹര്‍ത്താലുകളും എട്ട് ജില്ലാ ഹര്‍ത്താലുകളും ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളില്‍ 720 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 772 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 

ജിഎസ്ടി: നികുതി വരുമാനത്തില്‍ വര്‍ധന

തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയിതിനുശേഷം നടപ്പു സാമ്പത്തികവര്‍ഷത്തില്‍ നികുതിവരുമാനത്തില്‍ വര്‍ധന ഉണ്ടായതായി ധനമന്ത്രി ഡോ. തോമസ് ഐസക് സഭയെ അറിയിച്ചു. 

2018 നവംബര്‍ 30 വരെയുള്ള കാലയളവില്‍ അക്കൗണ്ടന്റ് ജനറലിന്റെ താല്‍ക്കാലിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.37 ശതമാനവും, ആകെ റവന്യൂ വരുമാനത്തില്‍ 15.28 ശതമാനവും വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ ചെലവില്‍ 14.02 ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചരക്ക് സേവനനികുതി ഇനത്തില്‍ 2017-18 മാര്‍ച്ച് 31 വരെ മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച്് 7  ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. എന്നാല്‍ 2018-19 മാര്‍ച്ച് 31 വരെ 11 ശതമാനം വര്‍ധന കൈവരിച്ച് 29,271.42 കോടി രൂപ സമാഹരിക്കാന്‍ സാധിച്ചതായും ധനമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിക്ക് 6124.56 കോടി രൂപയുടെ കടം

നിലവില്‍ കെഎസ്ആര്‍ടിസിക്ക് 6124.56 കോടി രൂപയുടെ കടമുണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 

ബാങ്ക് കണ്‍സോര്‍ഷ്യത്തിന് 3100 കോടി, വായ്‌പ 2532.52 കോടി, എണ്ണ കമ്പനിക്ക് 230 കോടി, സ്‌പെയര്‍പാര്‍ട്ട്‌സ് 46.12 കോടി, ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയും എന്‍ഡിആര്‍ തുടങ്ങിയവ 88.92 കോടി, എന്‍പിഎസ് 127 കോടി എന്നിങ്ങനെയാണ് കടം. 

ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മുഖേനയുള്ള വായ്‌പക്ക് 280 കോടി രൂപ പ്രതിവര്‍ഷം പലിശയായി നല്‍കണം. നിലവിലുള്ള വായ്‌പകള്‍ പുനഃസംഘടിപ്പിക്കുക വഴി പ്രതിമാസ വായ്‌പ തിരിച്ചടവില്‍ 60 കോടി രൂപ കുറവുണ്ടായതായി മന്ത്രി അറിയിച്ചു. 

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി യില്‍ 3941 പേര്‍ക്ക് കണ്ടക്ടര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതില്‍ 1509 പേര്‍ വനിതകളാണ്. രണ്ടരവര്‍ഷത്തിനുളളില്‍ 135 പേര്‍ക്ക് ആശ്രിത നിയമനം നല്‍കി. 118 പേരുടെ അപേക്ഷ നിലവിലുണ്ട്. 

മനുഷ്യക്കടത്ത്: മൂന്നു വര്‍ഷത്തിനിടെ 95 കേസുകള്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് 95 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ കേസുകളില്‍ 55 എണ്ണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതികളില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഈ കേസുകള്‍ വിചാരണയിലാണെന്നും അദ്ദേഹം എസ്. ശര്‍മയെ അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിന് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. െ്രെകംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐജി എസ്. ശ്രീജിത്ത് നോഡല്‍ ഓഫീസറായി സംസ്ഥാന സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍, ഡീസല്‍ നികുതി: സര്‍ക്കാരിന്  321.63 കോടിയുടെ നഷ്ടം

പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയിനത്തില്‍ ഒരു രൂപയുടെ കിഴിവ് വരുത്തിയതിനാല്‍ 2019 ജനുവരി 31 വരെ ഈയിനത്തില്‍ സര്‍ക്കാരിന് 321.63 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി തോമസ് ഐസക്. 2016-17ല്‍ പെട്രോള്‍ നികുതിയായി 2872.90 കോടിയും ഡീസലില്‍ നിന്ന് 3530.42 കോടിയും ലഭിച്ചു. 2017-18ല്‍ ഇത് യഥാക്രമം 3226.99 കോടി, 3823.30 കോടിയും 2018-19ല്‍ ജനുവരി 31വരെ 2767.97 കോടി, 3090.06 കോടി എന്നിങ്ങനെയാണ് സംസ്ഥാനത്തിന് ലഭിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.