Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സരസ്വതി പൂജയല്ലേ വിസിക്ക് കുഴിമാടമല്ലല്ലോ? രൂക്ഷ വിമര്‍ശനവുമായി എബിവിപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2019, 12:37 pm IST
inKerala

കൊച്ചി: കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സരസ്വതീപൂജ വിലക്കുകയും വിലക്കു പിന്‍വലിക്കുകയും എസ്എഫ്ഐയും സിപിഎമ്മും പിന്നെയും വിവാദമുണ്ടാക്കുകയും ചെയ്യുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി എബിവിപി. വിദ്യാദേവതയെ ആരാധിക്കുകയല്ലേ, വിസിക്ക് കുഴിമാടം ഉണ്ടാക്കുകയല്ലല്ലോ, പിന്നെയെന്തിന് ‘കറയുപൊട്ടിക്കുന്നു’വെന്നാണ് എബിവിപി ദേശീയ സെക്രട്ടറി ശ്യാംരാജ് ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. 

ക്രിസ്മസും ഓണവും ആഘോഷിക്കുകയും പെരുന്നാള്‍ നോമ്പുതുറകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന കാമ്പസില്‍ അതൊന്നും മത ചടങ്ങുകളായല്ല ആഘോഷിക്കുന്നത്. വിദ്യാദേവതയായ സരസ്വതിയെ പൂജിക്കുന്ന ചടങ്ങ് രാഷ്‌ട്രീയമില്ലാത്ത ഐഐടികളിലും എന്‍ഐടികളിലും ആഘോഷിക്കുമ്പോള്‍ ഇവിടെ വിലക്കും വിവാദവുമുണ്ടാക്കുന്നവര്‍ക്ക് സാംസ്‌കാരിക അന്ധതയാണെന്ന് ശ്യാം രാജ് പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സരസ്വതി പൂജ നടത്തുന്നതിനെ, തുടക്കം മുതല്‍ യൂണിവേഴ്സിറ്റി വിസിയും, ഇടതുപക്ഷ അദ്ധ്യാപകരും, എസ്എഫ്ഐയും ചേര്‍ന്ന് എതിര്‍ക്കുകയാണ്. ഇവര്‍ ഇത്ര സാംസ്‌കാരിക അന്ധത പ്രകടിപ്പിക്കുന്നത് എന്തിനെന്ന് മാത്രം മനസിലാകുന്നില്ല.

കേരളത്തില്‍, ഓണവും ക്രിസ്തുമസും ഒക്കെ മതാചാരത്തിന്റെ ഭാഗമായി മാത്രമല്ല ആഘോഷിക്കുന്നത്. ഓണസദ്യയും, ഓണക്കോടിയും, ക്രിസ്തുമസ് കേക്കുമെല്ലാം ഏതൊരു മലയാളിയുടേയും ആഘോഷങ്ങളുടെ ഭാഗം തന്നെയാണ്, ഇതിന്റെയെല്ലാം അടിവേര് ചികഞ്ഞു ചെല്ലുമ്പോള്‍ മതത്തില്‍ ചെന്ന് നില്‍ക്കുമെങ്കില്‍ക്കൂടിയും.

മുന്‍ വര്‍ഷങ്ങളില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാമ്പസില്‍ പെരുന്നാള്‍ ദിനങ്ങളില്‍ ‘നോമ്പുതുറ ‘ ആഘോഷങ്ങള്‍ നടന്നിട്ടുണ്ട്. അവിടെ പഠിയ്‌ക്കുന്ന സമയത്ത് കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ കാമ്പസിന് പുറത്ത് വച്ച് സംഘടിപ്പിക്കുന്ന ‘നോമ്പുതുറ’ ചടങ്ങുകളില്‍ എല്ലാ വര്‍ഷവും ഈയുള്ളവനെ ക്ഷണിക്കാറുണ്ടായിരുന്നു. വിശ്വാസിയായിട്ടല്ലെങ്കിലും, മര്യാദയുടേയും, സാഹോദര്യത്തിന്റേയും ഭാഗമായി ആ ചടങ്ങുകളിലെല്ലാം കൃത്യമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

നമുക്ക് ഇവിടെ ഓണവും ക്രിസ്തുമസും പോലെ തന്നെയാണ് ഉത്തരേന്ത്യയില്‍ ഹോളിയും, സരസ്വതി പൂജയുമെല്ലാം. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം അനുവദിയ്‌ക്കാത്ത എന്‍ഐടികളിലും, ഐഐടികളിലുമെല്ലാം,വളരെ വിപുലമായി തന്നെയാണ് സരസ്വതി പൂജ ആഘോഷിക്കുന്നത്.

കൊച്ചിന്‍ സര്‍വകലാശാലയിലെ സരസ്വതി പൂജയ്‌ക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും, വിദ്യാര്‍ത്ഥി സംഘടനകളേയും, അദ്ധ്യാപകരേയും, വൈസ് ചാന്‍സിലറിനെയുമൊക്കെ സംഘാടകര്‍ ക്ഷണിച്ചതുമാണ്. പിന്നെയും എന്തിനാണ് ഇക്കൂട്ടര്‍ ഇങ്ങനെ കയറു പൊട്ടിക്കുന്നതെന്ന് മാത്രം മനസിലാവുന്നില്ല. ഇനി, മതപരമായ നിറം നല്‍കിയാല്‍ തന്നെ വിദ്യാദേവതയായ സരസ്വതിയെ അല്ലേ അവര്‍ ആരാധിക്കുന്നത്? അല്ലാതെ വിസിക്ക് കുഴിമാടം ഒരുക്കുകയല്ലല്ലോ?

ഒരു പക്ഷേ കേരളത്തിനകത്തും, ചുരുക്കം ചില യൂണിവേഴ്സിറ്റികളിലും മാത്രം കാര്യമായ പ്രവര്‍ത്തനമുള്ളതിനാലാവാം എസ്എഫ്ഐയുടെ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് പോലും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് വലിയ ബോധ്യം വരാത്തത്…..

ജനാധിപത്യം, ബഹുസ്വരത, വ്യക്തിസ്വാതന്ത്ര്യം എന്നൊക്കെ വലിയ വായില്‍ പ്രസംഗിക്കുന്ന സമയത്ത്, ഇതിന്റെയൊക്കെ അര്‍ത്ഥമെങ്കിലും ഒന്ന് മനസിലാക്കേണ്ടേ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

India

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.