Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ് ധാരണ: മറുകണ്ടം ചാടി കോടിയേരി, കസേരയില്‍ കണ്ണുറപ്പിച്ച് യെച്ചൂരി

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 11, 2019, 04:17 am IST
inKerala

തൃശൂര്‍ : കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനുള്ള  തീരുമാനത്തെച്ചൊല്ലി  കേരള സിപിഎമ്മില്‍ ഭിന്നത രൂക്ഷം. കോണ്‍ഗ്രസുമായുള്ള ധാരണയ്‌ക്ക് ആദ്യം മുതല്‍ എതിര് നിന്ന മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുകണ്ടം ചാടിയതാണ് ഔദ്യോഗിക പക്ഷത്തെ വിള്ളല്‍ രൂക്ഷമാക്കുന്നത്. കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനൊപ്പമാണ് ഇപ്പോള്‍ കോടിയേരി.

ബംഗാള്‍ ഘടകത്തിന്റെയും യെച്ചൂരിയുടേയും നിലപാടിനൊപ്പം കേരളത്തില്‍ നിന്ന് വി.എസ് അച്യുതാനന്ദനും എം.എ ബേബിയും മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും തുടര്‍ന്ന് ഹൈദ്രാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസിലും മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊപ്പം പിണറായി-കോടിയേരി സഖ്യം യെച്ചൂരിയുടെ നിലപാടിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. ഇപ്പോള്‍ കോടിയേരി കളം മാറിയതോടെ കാരാട്ട്-പിണറായി പക്ഷം ദുര്‍ബലമാവുകയും കോണ്‍ഗ്രസ് സഖ്യത്തെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാവുകയുമാണ്.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തെ കേരളത്തില്‍ ന്യായീകരിച്ച് നില്‍ക്കുക എന്നത് അത്ര എളുപ്പമല്ലെന്നാണ് പാര്‍ട്ടി നേതൃത്വം തന്നെ സമ്മതിക്കുന്നത്. ശബരിമല, പ്രളയ പുനരധിവാസം, വിലക്കയറ്റം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളില്‍ തിരിച്ചടിയുണ്ടാകുമെന്ന് സിപിഎം കരുതുന്നുണ്ട്. അതിന് പിന്നാലെ കോണ്‍ഗ്രസ് സഖ്യം കൂടിയാകുമ്പോള്‍ കേരളത്തിലും നില പരുങ്ങലിലാകും. കേരളത്തില്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഇതുവരെയുള്ള രാഷ്‌ട്രീയ നിലപാട് കോണ്‍ഗ്രസ് വിരുദ്ധത എന്നതായിരുന്നു. ഇനി കോണ്‍ഗ്രസ് വിരുദ്ധത എത്രമാത്രം പ്രസംഗിക്കാനാകുമെന്നാണ് നേതാക്കള്‍ തന്നെ ആശങ്കപ്പെടുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ട്ടിവേദികളില്‍ നിരന്തരം പോരിന് വഴിവെച്ചിരുന്ന കോണ്‍ഗ്രസ് സഖ്യം യാഥാര്‍ത്ഥ്യമാകുന്നതോടെ കാരാട്ട് -പിണറായി സഖ്യം പരാജയപ്പെടുകയും യെച്ചൂരി അവര്‍ക്കുമേല്‍ വിജയം വരിക്കുകയുമാണ്. കോണ്‍ഗ്രസുമായും സോണിയ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സോണിയയും രാഹുലും കോണ്‍ഗ്രസും തയാറായിരുന്നുവെങ്കിലും പിബി യോഗത്തില്‍ കാരാട്ടും പിണറായിയും ചേര്‍ന്ന് വെട്ടുകയായിരുന്നു.  

കേരളത്തിന് പുറത്തുനിന്ന് രണ്ടോ മൂന്നോ സീറ്റ് തരപ്പെടുത്തുകയും കേരളത്തില്‍ പിണറായിയെ ദുര്‍ബലനാക്കുകയും ചെയ്യുക എന്നതാണ് ദേശീയ രാഷ്‌ട്രീയത്തില്‍ കണ്ണുറപ്പിച്ചിട്ടുള്ള യെച്ചൂരി ചെയ്യുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണ നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ സാങ്കേതിക കാരണം പറഞ്ഞ് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം കാരാട്ട് പക്ഷത്തിന് എതിര്‍ക്കാനുമാകില്ല. യുപിഎക്ക് ഭരണം കിട്ടുന്ന സാഹചര്യമുണ്ടായാല്‍ ലഭിക്കാനിടയുള്ള പരിഗണനയിലാണ് യെച്ചൂരിയുടെ കണ്ണ് എന്നാണ് പിണറായി പക്ഷത്തെ ഒരു പ്രമുഖ നേതാവ് കുറ്റപ്പെടുത്തുന്നത്.    

ബംഗാളിലും ത്രിപുരയിലും  ധാരണ എന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ കേരളമൊഴികെ രാജ്യവ്യാപകമായി കോണ്‍ഗ്രസിന്റെ ബി. ടീമാവുകയാണ് സിപിഎം. മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കാനും പാര്‍ട്ടി തയാറാകുമെന്നാണ് സൂചന. 

                                                                            

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.