തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ മാത്രം കോണ്‍ഗ്രസ് ക്ഷീണിച്ചോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയ്യാറാണെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി യാതൊരു വിധത്തിലുമുള്ള സഖ്യം ഉണ്ടാകില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങളെകൂടി എതിര്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും എം.എ ബേബി അറിയിച്ചു.
അതേസമയം ദേവികുളം സബ് കളക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എംഎല്‍എ അപമാനിച്ച സംഭവത്തില്‍ സ്ത്രീത്വത്തെ മാനിക്കുന്ന നിലപാടാണ് എപ്പോഴും ഇടതുപക്ഷത്തിന്റേതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി കുറ്റപ്പെടുത്തി.
സംഭവത്തില്‍ എംഎല്‍എ എസ്. രാജേന്ദ്രനോട് വിശദീകരണം ചോദിക്കുമെന്ന് സിപിഎം ഇടുക്കി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് എം.എ. ബേബിയുടെ പ്രതികരണം.
















