കൊച്ചി : സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധിച്ച് ഈ മാസം 27ന് സംസ്ഥാന വ്യാപകമായി നിര്‍മാണ മേഖലയില്‍ ബന്ദ് ആചരിക്കുമെന്ന് സിമന്റ് ഡീലേഴ്‌സ് അസോസിയേഷന്‍. തുടര്‍ച്ചയായുണ്ടാകുന്ന സിമന്റ് വില വര്‍ധനവില്‍ പ്രതിഷേധം ശക്തമാക്കുമെന്നും നിര്‍മാണമേഖലയിലെ സംഘടനകള്‍ അറിയിച്ചു.
സിമന്റ് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നത്.
















