Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണീരുണങ്ങാതെ കര്‍ഷകര്‍ ; കേരളത്തില്‍ ജീവനൊടുക്കിയത് ഏഴുപേര്‍

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Feb 10, 2019, 08:30 am IST
inKerala

ഇടുക്കി: ഇടതു സര്‍ക്കാരിന്റെ അവഗണനയും പിടിപ്പുകേടും  കാരണം ജീവനൊടുക്കുന്ന കര്‍ഷകരുടെ എണ്ണം കൂടുന്നു. അഞ്ചരമാസത്തിനുള്ളില്‍ ഇടുക്കിയില്‍ മാത്രം ആത്മഹത്യ ചെയ്തത് നാലു കര്‍ഷകരാണ്. മൂന്നു മാസത്തിനുള്ളില്‍  വയനാട്ടില്‍ ജീവനൊടുക്കിയത് മൂന്നു  പേര്‍. വായ്‌പകള്‍ തിരിച്ചടയ്‌ക്കാന്‍ പറ്റാത്തതാണ് കാരണം.   താന്‍ മരിച്ചാല്‍ തന്റെ കടം എഴുതിത്തള്ളുമെന്നും അങ്ങനെ  മക്കളെങ്കിലും സുഖമായി ജീവിക്കട്ടെയെന്നു കരുതിയാണ് മിക്കവരും കടുംകൈക്ക് മുതിരുന്നത്. കേന്ദ്രം കര്‍ഷക വിരുദ്ധരെന്നു പറഞ്ഞ് അതിന്റെ പേരില്‍ പ്രക്ഷോഭം തട്ടിക്കൂട്ടുന്നവര്‍   ഭരിക്കുന്ന കേരളത്തിലാണ് ഞെട്ടിക്കുന്ന ഈ ആത്മഹത്യകള്‍.

അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വാണ്  ഏറ്റവും ഒടുവില്‍ ആത്മഹത്യ ചെയ്തത്. അടിമാലി കാനറാ ബാങ്ക് ശാഖയില്‍ നിന്ന് രാജു 10 ലക്ഷം വായ്‌പ എടുത്തിരുന്നു. രണ്ടാഴ്ച മുന്‍പ് പണം തിരികെ അടക്കാന്‍ നോട്ടീസ് ലഭിച്ചു. ഒരേക്കര്‍  സ്ഥലത്തിന്റെ ഒരു ഭാഗം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ എന്‍.എം. ജോണി (56) മുരിക്കാശ്ശേരിയില്‍ മേരിഗിരി താന്നിക്കാട്ടുകാലയില്‍ സന്തോഷ് (37) തോപ്രാംകുടി ചെമ്പകപ്പാറ കുന്നുംപുറത്ത് സഹദേവന്‍ (68) എന്നിവരാണ്  ജീവനൊടുക്കിയ മറ്റുള്ളവര്‍.

പ്രളയത്തില്‍ ചെറുതോണി മുതല്‍ അടിമാലി വരെ 11 വില്ലേജുകളിലായി കൃഷി നശിച്ചവര്‍ നിരവധിയാണ്. കൃഷിക്കൊപ്പം  കിടപ്പാടവും  സ്വത്തുക്കളും ആട്, പശു, പോത്ത്, കോഴി ഉള്‍പ്പെടെയുള്ളവയും നശിച്ചു. മറ്റിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഇത്രയും വലിയ നാശമുണ്ടായിട്ടും പട്ടയമില്ലാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് യാതൊരുവിധ സഹായവും ലഭിച്ചിട്ടില്ല. ചിലര്‍ക്ക് 10,000 രൂപ വീതം ലഭിച്ചപ്പോള്‍ കൂടുതല്‍ പേര്‍ക്കും ഒന്നും  ലഭിച്ചില്ല.

പ്രളയത്തിന്റെ പേരില്‍ കോടികള്‍ സര്‍ക്കാരിലേക്ക് ഒഴുകി എത്തിയിട്ടും അതൊന്നും  കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല എന്നതിന്റെ നേര്‍ചിത്രമാണ് കര്‍ഷക ആത്മഹത്യകള്‍. ബാങ്ക് വായ്‌പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും വാര്‍ഷിക അവസാനമായതോടെ ബാങ്കുകള്‍ പണം പിരിച്ചെടുക്കാനായി ഒാടുകയാണ്. ഇതിന്റെ ഭാഗമായി നല്‍കുന്ന നോട്ടീസുകളാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നത്.

പ്രളയത്തില്‍ ഇടുക്കിയിലെ കൃഷിയില്‍ നാലില്‍ മൂന്ന് ഭാഗവും നശിച്ചു, ബാക്കിയുള്ളവ രക്ഷപ്പെടുത്തി എടുക്കാനുള്ള ശ്രമത്തിനിടെ കനത്ത മഞ്ഞും പിന്നാലെയെത്തിയ വേനലും തിരിച്ചടിയായി. വിളവ് തീരെ കുറഞ്ഞതിനൊപ്പം വിലയിടവും, ഇതിനൊപ്പം വന്യമൃഗ ശല്യവും ഏറിയതാണ് വലിയ തിരിച്ചടിയായത്. ഏലം, കുരുമുളക്, കൊക്കോ, കാപ്പി, ജാതി, റബ്ബര്‍ എന്നിവയ്‌ക്കുണ്ടായ നാശം ഇനി 3-5 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പഴയപടിയെത്തൂ. ഇതിനായി പുതിയ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ പോലുമുള്ള ശേഷി പലര്‍ക്കുമില്ല. 

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക സമരങ്ങള്‍ നടന്നപ്പോള്‍ അങ്ങോട്ട് ഓടിയെത്തി ലോങ് മാര്‍ച്ച് നടത്തിയവരും കേരളത്തിലെ കര്‍ഷക ആത്മഹത്യയ്‌ക്ക് മുമ്പില്‍ മൗനിബാബകളായി. മറ്റ് സംസ്ഥാനങ്ങളിലെ  കര്‍ഷക ആത്മഹത്യകള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന മാധ്യമങ്ങള്‍  ഇവിടുത്തെ കര്‍ഷകരുടെ ദുരിതക്കാഴ്ച കണ്ടിട്ടും കണ്ടമട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

India

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

Kerala

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.