ബംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 അടുത്ത വര്‍ഷം ജനുവരി മൂന്നിന് വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയര്മാന് കെ. ശിവന്. ചന്ദ്രയാന്‍-2 വിക്ഷേപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത് ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 16 വരെയുള്ള വിന്ഡോയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
800 കോടിരൂപയാണ് ചന്ദ്രയാന്‍-2വിന്റെ ചെലവ്. 200 കോടിരൂപ വിക്ഷേപണത്തിനും 600 കോടി രൂപ ഉപഗ്രഹ നിര്‍മിതിക്കും .നേരത്തെ ചന്ദ്രയാന്‍ ഒന്നിലൂടെ ആദ്യത്തെ ചന്ദ്രയാത്ര പേടകത്തെ വിക്ഷേപിച്ച് ഐഎസ്ആർഒ ചരിത്രത്തിലിടം പിടിച്ചിരുന്നു. ചന്ദ്രയാന്‍ രണ്ടിലൂടെ ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ പ്രത്യേക പഠനത്തിന് സാധിക്കുന്ന വിധത്തിലാണ് ചന്ദ്രയാന്‍ രണ്ട് നിര്‍മിച്ചിരിക്കുന്നത്.
















