കോട്ടയം: തിരുനക്കര ശ്രീമഹാദേവക്ഷേത്രത്തില്‍ അടിച്ചുതളി, പാത്രംതേപ്പ് എന്നീ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാരന് നേരെ ഉപദേശകസമിതി സെക്രട്ടറിയുടെ ഭീഷണിപ്പെടുത്തലും ആക്രോശവും. പ്രതിഷേധവുമായി എത്തിയ വിവിധ ക്ഷേത്ര സംഘടനാഭാരവാഹികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ഉഫദേശകസിമിതി പ്രസിഡന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഉപദേശകസമിതി സെക്രട്ടറിക്ക് താക്കീത് നല്‍കി.















