കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ ലോഗോ പ്രകാശനം ക്ഷേത്രസന്നിധിയില്‍ ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ നിര്‍വ്വഹിച്ചു. ജോസ്‌കോ ജ്വല്ലറി മാനേജര്‍ ജയന്‍ ലോഗോ ഏറ്റുവാങ്ങി. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.സി.രാമാനുജത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജയകുമാര്‍ തിരുനക്കര, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.വി.പ്രദീഷ് കുമാര്‍, പൂരം കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍ ശ്രീശൈലം, വൈസ് പ്രസിഡന്റ് സി.ആര്‍. രാജന്‍ബാബു, , ജനറല്‍ കണ്‍വീനര്‍ ബാലാജി ഷിന്‍ഡേ, അശോകന്‍, ശിവന്‍ തടത്തുംകുഴി, സി.എന്‍. സുഭാഷ്, ബി.ഗോപകുമാര്‍, പി.ദാസപ്പന്‍ നായര്‍, എന്‍.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.















