പാലാ: വിനായക ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി പാലായില്‍ ഗണേശോത്സവവും ഗണേശ വിഗ്രഹ നിമജ്ഞനഘോഷയാത്രയും നടന്നു. ഇന്നലെ വൈകിട്ട് നടന്ന ഗണേശ വിഗ്രഹ ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ഗണേശോത്സവസമിതി ഭാരവാഹികളായ ഡോ.സതീഷ് ബാബു, അഡ്വ.ബിനുപുളിക്കക്കണ്ടം, അഡ്വ.രാജേഷ് പുല്ലാട്, മോഹനന്‍ പനയ്‌ക്കല്‍, പി.എന്‍.പരമേശ്വരന്‍ നായര്‍, അനില്‍നാഥ്, എന്നിവര്‍ നേതൃത്വം നല്‍കി. ഘോഷയാത്രയ്‌ക്ക് ശേഷം കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയിലെ തീര്‍ത്ഥഘട്ടത്തില്‍ നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തില്‍ നിമഞ്ജനം ചെയ്തു.
നിമഞ്ജന ചടങ്ങുകള്‍ക്ക് സൂര്യകാലടി മന സൂര്യന്‍ പരമേശ്വരന്‍ ഭട്ടതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ളാലം പാലത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ പ്രതിഷ്ഠിച്ച് മൂന്നുദിവസത്തെ പൂജയും നടത്തി. സൂര്യകാലടിമന സൂര്യന്‍ സനല്‍കുമാര്‍ ഭട്ടതിരി, തിരുവല്ല, കാഞ്ഞിരപ്പള്ളി ഇല്ലം ഗോവിന്ദന്‍ നമ്പൂതിരി എന്നിവര്‍ മൂന്നുദിവസത്തെ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
















