കൊച്ചി: ജര്മനിയിലെ ബോച്ചുമില് നഗരത്തിലെ ഫ്ലാറ്റില് തീപ്പിടിത്തത്തില് മൂന്ന് മലയാളികള് മരിച്ചു ഇടുക്കി സ്വദേശിനി നോവ സാബു,കാലടി സ്വദേശിനി സ്വിന്, കൊല്ലം സ്വദേശിനി അഞ്ജലി എന്നിവരാണ് മരിച്ചത്. അഞ്ച് പേര്ക്ക് പരിക്കേറ്റതായും റിപ്പോര്ട്ടുണ്ട്. തീപ്പിടിത്തം ഉണ്ടായ കെട്ടിടത്തില് താമസിക്കുന്ന റൊമാനിയന് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള് അപ്പാര്ട്ട്മെന്റിന് തീ വച്ചതാണെന്നാണ് പ്രഥമിക നിഗമനം.
കെട്ടിടത്തിലെ താമസക്കാര് തമ്മിലുണ്ടായ തര്ക്കങ്ങളാണ് തീ വയ്ക്കാന് കാരണം എന്നാണ് സൂചന. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില് തലേദിവസം ഉണ്ടായ തര്ക്കത്തെത്തുടര്ന്ന് പൊലീസ് എത്തിയിരുന്നു. എന്നാല് അപ്പോള് പരാതി നല്കാന് താമസക്കാര് തയാറായിരുന്നില്ല.
തീപ്പിടിത്തം ഉണ്ടായ ഉടന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേന സ്ഥിതിഗതികള് നിയന്ത്രണ വിധേയമാക്കി എങ്കിലും മൂന്ന് പേരുടെ ജീവന് രക്ഷിക്കാന് കഴിഞ്ഞില്ല. തീപ്പിടിത്തത്തിനുള്ള കാരണം സാങ്കേതിക തകരാറല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തല്. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് 41കാരനെ പൊലീസ് പിടികൂടിയത്.















