ന്യൂദല്ഹി: ഇരുരാജ്യങ്ങളിലെയും ജനങ്ങള്ക്ക് പ്രകടമായ നേട്ടങ്ങള് നല്കുന്ന, ക്രിയാത്മകവും ഭാവി മുന്നില് കണ്ടുളളതുമായ തന്ത്രപ്രധാന പങ്കാളിത്തം കാനഡയുമായി കെട്ടിപ്പടുക്കാന് ഭാരതം പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂദല്ഹിയില് കനേഡിയന് വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങള് ഇരുവരും ചര്ച്ച ചെയ്തു. വ്യാപാരം, സാങ്കേതികവിദ്യ, സുരക്ഷ, ഊര്ജ്ജം, വിദ്യാഭ്യാസം, ജനങ്ങള് തമ്മിലുള്ള പരസ്പര ബന്ധം എന്നീ മേഖലകളില് ഭാരത-കാനഡ ബന്ധം കൂടുതല് ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.
ഉഭയകക്ഷി സഹകരണത്തിലെ ഈ മുന്നേറ്റം നിലനിര്ത്തേണ്ടതിന്റെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര് സംബന്ധിച്ച ചര്ച്ചകള് വേഗത്തില് പൂര്ത്തിയാക്കുന്നത് ഉള്പ്പെടെയുള്ള നടപടികളിലൂടെ അത് പ്രകടമായ ഫലങ്ങളാക്കി മാറ്റേണ്ടതിന്റെയും പ്രാധാന്യം മോദി ഊന്നിപ്പറഞ്ഞു. പരസ്പര താല്പ്പര്യമുള്ള മേഖലാതല, ആഗോള വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇരുവരും കൈമാറി.
















