ന്യൂദല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളും കസ്റ്റഡിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില് സമര്പ്പിക്കപ്പെട്ടിട്ടുള്ളത് 15 ഓളം ഹര്ജികള്.
പ്രതിഷേധങ്ങള് റിപ്പോര്ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകരെ കസ്റ്റഡിയിലെടുത്തുവെന്ന് ആരോപിച്ച് കേരള യൂണിയന് ഓഫ് വര്ക്കിംഗ് ജേണലിസ്റ്റുകളുടെ (കെ.യു.ഡബ്ല്യു.ജെ.) ഡല്ഹി യൂണിറ്റും കോടതിയെ സമീപിച്ചിട്ടുണ്ട്.
സംഘര്ഷമേഖലകളില് നിന്ന് വനിതാ മാധ്യമപ്രവര്ത്തകരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യുന്നതിനെതിരെ സംരക്ഷണം തേടി നെറ്റ്വര്ക്ക് ഓഫ് വിമന് ഇന് മീഡിയയും ഹര്ജി നല്കി .
സിപി എം ജനറല് സെക്രട്ടറി എം.എ. ബേബി , രാജ്യസഭാ എംപി എ.എ. റഹീം, അഭിഭാഷകന് ശൈലേന്ദ്ര മണി ത്രിപാഠി, തൃണമൂല് കോണ്ഗ്രസ് എംപിയും മുതിര്ന്ന അഭിഭാഷകയുമായ മേനക ഗുരുസ്വാമി, സുപ്രീം കോടതി ബാര് അസോസിയേഷന് തുടങ്ങിയവരും ഹര്ജി നല്കിയവരില് പെടും.
















