രാമപുരം: കോഴിയിട്ട മുട്ടകണ്ട് ജനങ്ങള്‍ക്ക് കൗതുകവും ഒപ്പം അത്ഭുതവുമായി. രാമപുരം നെല്ലുകോട്ടില്‍ തങ്കോയി എന്നുവിളിക്കുന്ന ദാമോദരന്റെ വീട്ടിലെ കറുമ്പി എന്നുപേരുള്ള കോഴിയാണ് കഴിഞ്ഞ ദിവസം ഇരുന്നൂറ്റി നാല്‍പ്പത്തിയഞ്ച് ഗ്രാം തൂക്കമുള്ള വലിയ മുട്ട ഇട്ടത്. അന്‍പത്തിയഞ്ച് ഗ്രാം മുതല്‍ എഴുപത് ഗ്രാം വരെ തൂക്കമുള്ള മുട്ടകളാണ് സാധാരണയായി കോഴികള്‍ ഇടാറുള്ളത്. ഒരുവര്‍ഷം മുമ്പ് കോഴിക്കുഞ്ഞുങ്ങളെ സൈക്കിളില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നവരില്‍നിന്നും അഞ്ച് എണ്ണത്തിനെ വാങ്ങിയിരുന്നു എന്നും അതില്‍ ഒന്നാണ് കറുമ്പിയെന്നും ദാമോദരന്‍ പറഞ്ഞു. മുട്ടയും കറുമ്പിക്കോഴിയേയും കാണാന്‍ സമീപവാസികള്‍ ദാമോദരന്റെ വസതിയിലേയ്‌ക്ക് വന്നുകൊണ്ടിരിക്കുകയാണ്.
















