തിടനാട്: ട്രാന്‍സ്‌ഫോമറിലെ ഫ്യൂസ് കാരിയറുകള്‍ സമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. കാളകെട്ടി സെക്ഷന്‍ പരിധിയില്‍ വരുന്ന കാവുംകുളം ചൊള്ളമ്പുറം ട്രാന്‍സ് ഫോമറിലെ ഫ്യൂസ് കാരിയറുകളാണ് വ്യാഴാഴ്ച രാത്രിയില്‍ നശിപ്പിക്കപ്പെട്ടത്. ട്രാന്‍സ്‌ഫോമറിലെ ആറ് കാരിയറുകളും സമീപത്തെ തോട്ടില്‍നിന്ന് കെണ്ടെടുത്തു. കാരിയറുകള്‍ നശിപ്പിച്ചതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു. കാരിയറുകള്‍ നശിപ്പിച്ച കുറ്റക്കാരെ കെണ്ടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതര്‍ തിടനാട് പോലീസില്‍ പരാതി നല്‍കി.
















