ഇടുക്കി :പീരുമേട്ടില്‍ ഗ്ലെന്‍മേരി എസ്റ്റേറ്റില്‍ ഇരട്ടക്കൊലപാതകം. ലയത്തിലെ താമസക്കാരനായ പ്രിന്‍സ്, ഭാര്യ പ്രിയങ്ക (30) യെയും ഭാര്യമാതാവ് നേസ(62) ത്തെയുമാണ് വെട്ടിക്കൊന്നത്.
ആക്രമണം തടുക്കാന്‍ ശ്രമിച്ച പ്രിയങ്കയുടെ പിതാവ് ഇസ്രാവേലിന് കുത്തേറ്റു.ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. പ്രിന്‍സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രിയങ്കയും പ്രിന്‍സും തമ്മില്‍ കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നേരത്തേയും വഴക്ക് ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.മദ്യപിച്ചെത്തിയ പ്രിന്‍സ് പ്രിയങ്കയുമായി വഴക്കുണ്ടാക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു എന്നാണ് വിവരം.
















