കൊച്ചി : യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഒഡീഷ സ്വദേശിയെ മാവോയിസ്റ്റ് ഗ്രാമത്തില്‍നിന്ന് സാഹസികമായി അറസ്റ്റു ചെയ്ത് കൊച്ചി പൊലീസ്. ഒഡീഷ രായഗഡ ചന്ദ്രപൂര്‍ മുനാര്‍ഗാം സ്വദേശിയായ സിദ്ധാബ് ഗാമിദംഗയെ (24) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ഒഡീഷയിലെ ലോജിഗുഡ ഗ്രാമത്തില്‍നിന്ന് പ്രദേശവാസികളുടെ വലിയ എതിര്‍പ്പ് മറികടന്നാണ് ഇയാളെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പരിചയത്തിലായിരുന്ന യുവതിയെ വിവിധ ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ഇതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്തതറിഞ്ഞ് പ്രതി ഒഡീഷയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.
















