പുണെ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരം കേദാർ ജാദവ് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് നടന്ന പഥസഞ്ചലനത്തിൽ പങ്കെടുത്തു. മഹാരാഷ്‌ട്രയിലെ പുണെയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ആർഎസ്എസിന്റെ പൂർണ്ണഗണവേഷം ധരിച്ച് എത്തിയത്.
വെള്ള ഷർട്ട്, കാക്കി പാന്റ്, കറുത്ത തൊപ്പി എന്നിവ ധരിച്ച്, കൈയിൽ ദണ്ഡയുമേന്തി പഥസഞ്ചലനത്തിൽ പങ്കെടുത്ത കേദാർ ജാദവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയും പങ്കുവെച്ചിട്ടുണ്ട്.
രാഷ്‌ട്ര്യത്തിനായുള്ള സമർപ്പണവും സാമൂഹിക ഐക്യവും മുൻനിർത്തിയാണ് താൻ ഈ ചടങ്ങിൽ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
2024 ജൂണിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച കേദാർ ജാദവ്, പിന്നീട് രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളിൽ സജീവമായി ഇടപെട്ടു വരികയാണ്. ഇന്ത്യൻ ടീമിനായും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്.
















