ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ വിദേശ യാത്രാ രഹസ്യം തുറന്നു കാട്ടുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീഡിയോ വീണ്ടും വൈറലാകുന്നു . ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ “രാഹുൽ ഗാന്ധി എന്തിനാണ് എപ്പോഴും വിദേശത്തുനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത്? ഈ രാജ്യത്ത് സി.എ.ജി (CAG) ഉണ്ട്, വിജിലൻസ് കമ്മീഷണറുണ്ട്, ഹൈക്കോടതികളുണ്ട്, സുപ്രീം കോടതിയുണ്ട്. ഇവിടങ്ങളിൽ നിന്നൊന്നും ഒന്നും വരുന്നില്ല.
പാർലമെന്റ് സമ്മേളനം നടക്കുമ്പോഴെല്ലാം പുറത്തുനിന്ന് എന്തെങ്കിലും ആരോപണം വരും, ഇവരിത് ഏറ്റുപിടിച്ചും ജേഴ്സി ധരിച്ചും നടക്കും അദ്ദേഹത്തിന്റെ പ്രചോദന കേന്ദ്രം തന്നെ വിദേശത്താണ്. അതിൽ എനിക്ക് ഒട്ടും അത്ഭുതമില്ല. പ്രചോദന കേന്ദ്രം എന്തുകൊണ്ട് പുറത്താണെന്ന് എനിക്ക് നന്നായി അറിയാമെന്നാണ് അമിത് ഷാ പറയുന്നത് .
അത് എന്തുകൊണ്ടാണെന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് ഇത്തരത്തിൽ വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ലെന്നാണ് അമിത് ഷാ പറയുന്നത് . ഒപ്പം കാര്യങ്ങൾ ജനങ്ങൾക്ക് മനസിലായി കഴിഞ്ഞുവെന്നും അമിത് ഷാ പറയുന്നു . ഇതിനിടെയാണ് സദസിൽ ഉണ്ടായിരുന്നവരിൽ ഒരാൾ ‘ വിദേശത്ത് അദ്ദേഹത്തിന്റെ ആരെങ്കിലും താമസിക്കുന്നുണ്ടാകും, മിസിസ്…” എന്നാണ് പറയുന്നത് . ഇത് കേട്ടതോടെ അമിത് ഷാ ഓരോ ആറുമാസം കൂടുമ്പോഴും വിദേശത്തേക്ക് പോകുന്നത് അതുകൊണ്ടാണ് എന്ന് പറയുകയാണ് എന്നാണ് പറയുന്നത് .
രാഹുലിന്റെ വിയറ്റ്നാം യാത്ര വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്.
















