തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ കൊലക്കേസ് പ്രതി കടകംപള്ളി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍, ബിജുവിന്റെ തലയ്‌ക്ക് പിന്നില്‍ വെട്ടിയത് താനാണെന്ന് പിടിയിലായ മുഖ്യപ്രതി മുകേഷിന്റെ മൊഴി. സംഭവത്തില്‍ പ്രദേശവാസിയായ മഹിക്ക് പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, കൊലപാതകത്തില്‍ മുകേഷിനൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. പ്രദേശവാസികളായ മൊട്ട പ്രദീപ്, ശൈലേഷ് എന്നിവരാണ് പിടിയിലായത്.
മൃതദേഹം കണ്ടെത്തിയ വയലിന് സമീപത്തെ വീട്ടില്‍വച്ചായിരുന്നു കൊലപാതകം നടന്നത്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
















