ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ ഒരു പ്രതിഷേധത്തിനും ആഹ്വാനം ചെയ്യില്ലെന്ന് സിജെപി പ്രവര്‍ത്തകരായ സൗരവ് ദാസും അശുതോഷ് രങ്കയും ദല്‍ഹിയിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിക്ക് ഉറപ്പ് നല്കി.സമാധാനം ലംഘിക്കുന്നതോ പൊതുശാന്തതയ്ക്ക് ഭംഗം വരുത്തുന്നതോ ആയ ഒരുകാര്യത്തിലും ഇടപെടില്ലെന്ന സത്യവാങ്ങ്മൂലത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
ജുഡീഷ്യറിയിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അവര്‍ ബോധിപ്പിച്ചു. പ്രത്യേക മജിസ്ട്രേറ്റ് കോടതികളെ ഇകഴ്ത്തി നടത്തിയ പ്രസ്താവനകളില്‍ നിരുപാധികം മാപ്പപേക്ഷിക്കുകയും ചെയ്തു. ഭാവിയില്‍ ഇത്തരത്തിലൊരു പെരുമാറ്റവും തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും കോടതിയ്ക്ക് ഉറപ്പ് നല്കി.
















