തിരുവനന്തപുരം : സുപ്രീം കോടതി എന്തെങ്കിലും പ്രത്യേക ആനുകൂല്യം പിണറായി വിജയനും കൂട്ടാളികള്‍ക്കും നല്‍കിയിട്ടില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്. അഴിമതിക്കേസിലെ വിജിലന്‍സ് എഫ് ഐ ആറുകള്‍ ഒന്നും തന്നെ സുപ്രീംകോടതി റദ്ദാക്കിയിട്ടില്ല.
പ്രതികള്‍ക്ക് പറയാനുള്ളതുകൂടി കേള്‍ക്കാനായി ഒരാഴ്ചത്തെ സമയം അനുവദിച്ചു എന്ന് മാത്രം.എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ എഫ് ഐ ആര് എടുത്തില്ല എന്ന സര്‍ക്കാരിനോടുള്ള കോടതിയുടെ രൂക്ഷമായ ചോദ്യം കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന വാദം കൂടുതല്‍ ബലപ്പെടുത്തുന്നു. നിയമം നിയമത്തിന്റെ വഴിക്കുതന്നെ പോകുമെന്നുറപ്പാണ്.
കുറ്റം ചെയ്തവര്‍ നിയമത്തിന്റെ മുന്നില്‍ വരിക തന്നെ ചെയ്യും. ആഘോഷിക്കാന്‍ സി പി എമ്മിനും ഊറിച്ചിരിക്കാന്‍ കോണ്‍ഗ്രസിനും ഒരു വകയും നല്‍കുന്നില്ല ഇന്നത്തെ സുപ്രീം കോടതി വിധിയെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.















