ന്യൂഡൽഹി ; തനിക്ക് ടൈഫോയ്ഡ് ബാധിച്ചതായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ . തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്.
എങ്കിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍ രാജിവയ്‌ക്കുന്നതുവരെ മറ്റുള്ളവർ പോരാട്ടം തുടരണമെന്നാണ് ദീപ്കെ പറയുന്നത് . എന്നാൽ നേതാക്കൾ സ്ഥലം വിടാൻ തുടങ്ങിയതോടെ ജന്തർ മന്തർ മുതൽ ടോൾസ്റ്റോയ് റോഡ്, പാർലമെന്റ് സ്ട്രീറ്റ് വരെയുള്ള പ്രതിഷേധക്കാരുടെ എണ്ണത്തിൽ 25 ശതമാനം കുറവ് ഉണ്ടായി.
പ്രതിഷേധക്കാരെ ശക്തിപ്പെടുത്താൻ, സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കും വക്താക്കൾക്കും അവരോട് പ്രതിഷേധത്തിൽ തുടരാൻ ആവർത്തിച്ച് അഭ്യർത്ഥിക്കേണ്ടിവന്നു. “സർക്കാർ രാത്രിയിൽ ഞങ്ങളെ കസ്റ്റഡിയിലെടുക്കാനോ അറസ്റ്റ് ചെയ്യാനോ ശ്രമിച്ചേക്കാം. നിങ്ങൾ അവിടെ തന്നെ തുടരണം. ശനിയാഴ്ചയും ഞായറാഴ്ചയും വലിയൊരു ജനക്കൂട്ടം ഒത്തുകൂടാം” എന്ന് പോലും ദിപ്കെ പറഞ്ഞു. ഇതൊക്കെയാണെങ്കിലും, കാര്യമായ ഫലമുണ്ടായില്ല.അതേസമയം, പിന്തുണ അറിയിക്കാൻ എത്തിയ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധിക്കാനുള്ള സിജെപിയുടെ ആഹ്വാനവും ഫലിച്ചില്ല. എല്ലാ ജില്ലകളിലും പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകളോട് ആഹ്വാനം ചെയ്തിരുന്നു, എന്നാൽ മുംബൈയും മറ്റ് ചില നഗരങ്ങളും ഒഴികെ മറ്റിടങ്ങളിൽ ജനക്കൂട്ടം ആരും തന്നെ പങ്കെടുത്തില്ല.











