ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ ന്യൂഡൽഹി ഡിസിപിക്ക് പരാതി നൽകി വനിതാ മാധ്യമപ്രവർത്തക റിച്ച പരാശർ . സുപ്രീം കോടതിയിലേക്കുള്ള മാർച്ച് റിപ്പോർട്ട് ചെയ്യുന്നതിനിടെ മൂന്ന് മാസം ഗർഭിണിയായ തന്നെ ദുരുപയോഗം ചെയ്തു, ഭീഷണിപ്പെടുത്തി, ബലപ്രയോഗം നടത്തി എന്നാരോപിച്ചാണ് റിച്ച പരാശർ രാഹുലിനെതിരെ പരാതി നൽകിയത് .
ഐപിസിയിലെ സെക്ഷൻ 74 പ്രകാരം ഒരു സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്താനുള്ള ഉദ്ദേശ്യത്തോടെയോ അറിവോടെയോ അവരെ ആക്രമിക്കുകയോ ക്രിമിനൽ ബലപ്രയോഗം നടത്തുകയോ ചെയ്യുക എന്ന വകുപ്പ് പ്രകാരവും കേസ് എടുക്കണമെന്നാണ് റിച്ച പറയുന്നത്.
പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തന്നെ രാഹുൽ തള്ളി മാറ്റിയതായി റിച്ച ആരോപിച്ചു. തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിച്ച പരാശർ രാത്രി 10 മണിയോടെ ആശുപത്രിയിൽ എത്തിയെന്നും രജിസ്ട്രേഷൻ ഫോം ഇല്ലാതെയാണ് പ്രവേശിപ്പിച്ചതെന്നും സർ ഗംഗാ റാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.
















