ചെന്നൈ: ആര്എസ്എസ് റൂട്ട് മാര്ച്ചുകള്ക്ക് അനുമതി നല്കാന് തമിഴ്നാട് സര്ക്കാര് ആവര്ത്തിച്ച് വിസമ്മതിച്ചതിനെ വിമര്ശിച്ച് മദ്രാസ് ഹൈക്കോടതി.
ഒക്ടോബറില് ആര്എസ്എസ് മാര്ച്ചുകള്ക്ക് അനുമതി നിഷേധിച്ച പോലീസ് ഉത്തരവുകളെ ചോദ്യം ചെയ്തുള്ള ഹര്ജി പരിഗണിക്കവെ
‘ ആര്എസ്എസ് റൂട്ട് മാര്ച്ചുകളെ പേടിയാണോ?.’യെന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണന് അഡ്വക്കേറ്റ് ജനറലിനോട് ആരാഞ്ഞു.’ എല്ലാ വര്ഷവും ആര്.എസ്.എസ് റാലികള്ക്ക് അനുമതി തേടി വരുന്നു, എല്ലാ വര്ഷവും കോടതി അനുമതി നല്കുന്നു. 2026-ല് എന്താണ് ഇത്ര അസാധാരണമായത്? അവരുടെ മാര്ച്ചില് ഇതുവരെ എന്തെങ്കിലും അക്രമം ഉണ്ടായിട്ടുണ്ടോ ?’ കോടതി ചോദിച്ചു.
ഉത്സവകാലത്ത് അധികൃതര്ക്ക് മറ്റ് ഉത്തരവാദിത്വങ്ങള് ഉള്ളപ്പോള് മാര്ച്ചുകള്ക്ക് അനുമതി നല്കിയാല് വന്തോതില് പോലീസ് വിന്യാസം ആവശ്യമായി വരുമെന്നും പൊതുജനങ്ങള്ക്ക് അസൗകര്യമുണ്ടാക്കുമെന്നും അഡ്വക്കേറ്റ് ജനറല് വാദിച്ചുവെങ്കിലും കോടതി അംഗീകരിച്ചില്ല.
ഭരണഘടനാ അവകാശങ്ങള് വിനിയോഗിക്കാന് ആഗ്രഹിക്കുന്ന പൗരന്മാരോടുള്ള സംസ്ഥാനത്തിന്റെ പൊതു സമീപനത്തില് കോടതി ആശങ്ക അറിയിച്ചു.
‘പൗരന്മാരെ ശത്രുക്കളായി കാണ ‘രുതെന്നും കോടതി സംസ്ഥാന സര്ക്കാരിനെ ഓര്മ്മിപ്പിക്കുകയും ചെയ്തു.
















