ന്യൂദൽഹി : കോൺഗ്രസ് പാർട്ടിക്കെതിരെ ബിജെപി വൻ ആക്രമണം അഴിച്ചുവിട്ടു. ശ്രീരാമനെയും ശിവനെയും കുറിച്ചുള്ള തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി ബിജെപി നേതാവ് സുധാൻഷു ത്രിവേദി രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഹിന്ദു സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അവർ ഇപ്പോൾ ദൈവത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. അവർക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നും അറിയില്ല. കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ്. അവർ ഹിന്ദു സമൂഹത്തെ വിഭജിക്കാൻ ആഗ്രഹിക്കുന്നു. രാഹുൽ ഗാന്ധി ഒരു നിരീശ്വരവാദിയാണ്. അവർ ദൈവത്തെ പോലും വിഭജിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
















