Ernakulam

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലുവ : ആലുവയിൽ ഹെറോയിൻ വേട്ട
36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30),നിജാമുദീൻ ( 24 ) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.

അസമിൽ നിന്ന് ആലുവയിൽ ട്രെയിൻ ഇറങ്ങി പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്ന വഴിയാണ് ചാലക്കൽ വച്ച് കസ്റ്റഡിയിലെടുത്തത്. ബാഗിൽ മൂന്ന് സോപ്പുപെട്ടി ബോക്സുകളിൽ ആക്കി ഒളിപ്പിച്ച നിലയിലായിരുന്നു കടത്തിയിരുന്നത്. വിൽപ്പന നടത്തി അന്നുതന്നെ ആസാമിലേക്ക് മടങ്ങി പോകാനായിരുന്നു പദ്ധതി. ഒരു ബോക്സ് ഹെറോയിൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്‌ക്കാണ് ഇവർ വില്പന നടത്തുന്നത്. ചെറിയ ബോട്ടിലുകളിൽ ആക്കി ഇതര സംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം..ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.

പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ,ആലുവ ഡി വൈ എസ് പി ബൈജു പൗലോസ് , സർക്കിൾ ഇൻസ്പെക്ടർ പി.എം ഷമീർ, എസ്.ഐ രഞ്ജിത്ത് മാത്യു, എ.എസ്.ഐമാരായ കെ.എ നൗഷാദ്, പി.എ അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, ഷിഹാബ് റോബിൻ ജോയ്
നിസാമുദ്ദീൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Recent Posts