ന്യൂദല്‍ഹി: സിജെപി നേതാക്കളായ അഭിജീത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവര്‍ക്കെതിരെ ബിജെപി നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.
ഇന്‍ഫ്‌ളുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിനെക്കുറിച്ച് ഗൗരവ് ഭാട്ടിയയുടേതെന്ന പേരില്‍ എ ഐ നിര്‍മ്മിത ഗ്രാഫിക്കല്‍ കണ്ടന്‌റ് പ്രചരിപ്പിച്ചതിനാണിത്. ഗൗരവ് ഭാട്ടിയ സ്വതന്ത്ര ഭരദ്വാജിനെ ‘ദിമാഗി നക്‌സല്‍’ എന്ന് വിളിച്ചതായി പോസ്റ്റില്‍ പറഞ്ഞിരുന്നു.
സൗരവ് ദാസ് എക്സില്‍ ഗ്രാഫിക്‌സ് പങ്കിട്ടു. സിജെപി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്ക, സൗരവ് ദാസിന്റെ അക്കൗണ്ടില്‍ നിന്നുള്ള ഗ്രാഫിക്‌സ് ബിജെപി നേതാക്കളെ പരിഹസിക്കുന്ന അടിക്കുറിപ്പ് ചേര്‍ത്ത് ഷെയര്‍ ചെയ്യുകയായിരുന്നു.
















