കാസര്‍ഗോഡ്: റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ സിപ് ലൈന്‍ അപകടത്തില്‍ മരിച്ച ഓപ്പറേറ്റര്‍ സനൂപ് കൃഷ്ണന്റെ(24)കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ച് കമ്പനി. മരിച്ച സനൂപ് കൃഷ്ണന്റെ കുടുംബത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. മാനേജ്‌മെന്റോ സര്‍ക്കാരോ അടിയന്തര നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സനൂപിന്റെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം പ്രതിഷേധിച്ചു.
കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയത്.ഇതോടെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു.
ചാമുണ്ഡിക്കുന്ന് സ്വദേശിയാണ് മരിച്ച സനൂപ് കൃഷ്ണന്‍. ശനിയാഴ്ച വൈകിട്ട് എത്തിയ വിനോദ സഞ്ചാരി യുവതി സിപ്ലൈനിലൂടെ സഞ്ചരിക്കാനായി പുറപ്പെടവെ അബദ്ധത്തില്‍ സനൂപ് കൃഷ്ണന്റെ കയ്യില്‍ പിടിക്കുകയായിരുന്നു.യുവതിയുടെ കൈ പിടിച്ച് 300 മീറ്ററോളം സനൂപ് എത്തിയെങ്കിലും കൈവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
















