ന്യൂദല്‍ഹി: ശാരീരിക പരിമിതിയുള്ള സ്ത്രീയെ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്‌ക്ക് 50,000 രൂപ പിഴ ചുമത്താനും ചീഫ് കമ്മീഷണര്‍ ഫോര്‍ പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് കോടതി (സിസിപിഡി കോടതി) ഉത്തരവിട്ടു.
80 ശതമാനം ശാരീരിക പരിമിതിയുള്ള, വീല്‍ചെയറില്‍ സഞ്ചരിക്കുന്ന ഫാല്‍ഗുനി മഹേശ്വരി എന്ന സ്ത്രീ കഴിഞ്ഞ മെയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. രേഖാമൂലമുള്ള കാരണങ്ങളൊന്നും കാണിക്കാതെ വിമാനത്തില്‍ നിന്ന് അവരെ ഇറക്കിവിടുകയായിരുന്നു. തന്റെ വീല്‍ചെയര്‍ കേടുവന്ന നിലയിലാണ് തിരികെ നല്‍കിയതെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് സത്രീയെ ഒഴിവാക്കിയതെന്ന് എയര്‍ ഇന്ത്യ വാദിച്ചു. സുരക്ഷാ നടപടിക്രമങ്ങള്‍ പ്രകാരം, യാത്രയില്‍ അവര്‍ക്കൊപ്പം ഒരു എസ്‌കോര്‍ട്ടും മെഡിക്കല്‍ ക്ലിയറന്‍സും ഉണ്ടായിക്കേണ്ടയിരുന്നുവെന്ന് എയര്‍ലൈന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല.
















