Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

Incident involving the dismemberment and disposal of bodies; crucial information obtained about the accused.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2026, 07:11 am IST
inKerala, Palakkad

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയില്‍ യുവതിയുടെയും പെണ്‍കുട്ടിയുടെയും ഉടലുകളും തലകളും പ്ലാസ്റ്റിക് ചാക്കുകളില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലപാതകത്തിന് പിന്നില്‍ സ്ത്രീയുടെ പങ്കാളിയാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം. അന്വേഷണത്തിനായി അഗളി ഡിവൈഎസ്പി ആര്‍.അശോകന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്.

ബംഗാള്‍ സ്വദേശിയായ പ്രതിയെ കണ്ടെത്തുന്നതിന് സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡ് (സിഡിആര്‍) വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീ ആസാം സ്വദേശിയാണ്. ഇരുവരും വിവാഹിതരാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഏകദേശം 20 ദിവസം മുമ്പാണ് ഇവര്‍ ജോലി തേടി അട്ടപ്പാടിയിലെത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് പ്രതി ചീരക്കടവ് പ്രദേശത്തെ ഒരു തോട്ടത്തില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതായും പറയുന്നു.

മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയും ഇയാളും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു. സംശയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.

ഞായറാഴ്ച ഉച്ചയ്‌ക്ക് ശേഷമാണ് പുതൂര്‍ ചീരക്കടവില്‍ ചാക്കുകെട്ടുകള്‍ കണ്ടത്. പുഴയില്‍ ഒഴുകിയെത്തിയ ചാക്കുകെട്ടുകള്‍ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചതില്‍ ഒരു ചാക്കില്‍ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകളായിരുന്നു. മറ്റൊരു ചാക്കില്‍ പെണ്‍കുട്ടിയുടെ ശരീരമായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെ നിന്ന് പ്ലാസ്റ്റിക് ചാക്കില്‍ യുവതിയുടെ ഉടല്‍ കണ്ടെത്തി. അഞ്ച് വയസുള്ള പെണ്‍കുട്ടിയും 30 വയസുള്ള യുവതിയുമാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.
യന്ത്രസമാനമായ ആയുധം ഉപയോഗിച്ച് മൃതദേഹങ്ങള്‍ വെട്ടിമുറിച്ചശേഷം ചാക്കുകളില്‍ കെട്ടി പുഴയില്‍ ഉപേക്ഷിച്ചതാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. മൃതദേഹം ഉപേക്ഷിക്കാനായി പ്രതി ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് ചാക്ക് വാങ്ങിയതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇന്നലെ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടത്തി.

Tags: crimemurderPalakkaddisposal of bodiesAttappadi Bhavani River
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി; അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതിന് പിന്നാലെ പുറത്ത് പോയെന്ന് കുടുംബം, അന്വേഷണം ആരംഭിച്ച് പൊലീസ്

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

അനധികൃത ഫ്ലെക്സ് ബോർഡ് വെച്ചതിന് പൊലീസിനും പണി കിട്ടി : പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

ഹിന്ദു ദൈവങ്ങളോടേയുള്ളു അകൽച്ച , പണത്തിനോടില്ല : ഡിവൈഎഫ്ഐയ്‌ക്ക് ആംബുലൻസ് വാങ്ങാൻ ദക്ഷിണത്തുക പൂർണ്ണമായി നൽകി മുത്തപ്പൻ വെള്ളാട്ടം

ഏഷ്യൻ ഗെയിംസ്; 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇഷ സിങിന് വെള്ളി, കുറാഷിൽ പിങ്കി ബൽഹാരയ്‌ക്ക് വെങ്കലം

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.