ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ . ഇലഞ്ഞി സ്വദേശി രതീഷിനെയാണ് (25) ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഇരയായ യുവതിക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ലീഗല്‍ എയ്ഡ് സെല്ലിനെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.
2015 നവംബര്‍ 11ന് ജോലി കഴിഞ്ഞ് ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതി ആസിഡ് ഒഴിച്ചത്. യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. പാമ്പാടി എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികളായിരുന്നു ഇരുവരും.
ചേര്‍ത്തല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിഎസ് നവാസ് അന്വേഷിച്ച കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടോമി സെബാസ്റ്റ്യന്‍, വിപി മോഹന്‍ലാല്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
















