
ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
തിരുവനന്തപുരം: മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലതെന്ന് യുവരാജ് ഗോകുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറച്ച് നാളായിട്ട് ഈ ഒരു നരേന്ദ്രഭാവം മിസ്സിംഗ് ആയിരുന്നു…. പ്രധാനമന്ത്രി കസേരയില്‍ ഒന്ന് പരുവപ്പെട്ട് വന്നപ്പോള്‍ പഴയ ആ നരേന്ദ്രമോദി ഒന്ന് പരുവപ്പെട്ടു…. ക്ഷമയും സഹനവും ഒക്കെയായി….
ആ അങ്ങോരെ വെറുതേ പോയി ചൊറിഞ്ഞ് ഇളക്കി വിട്ടു…. അങ്ങോര്‍ക്ക് പ്രസംഗിക്കാന്‍ അറിയില്ല…. നോക്കി വായിക്കാനേ അറിയൂ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാത്ത ചൊറി….
അത് ഈ പ്രധാനമന്ത്രി കുപ്പായം ഇടുന്നതിന് മുമ്പുള്ള നരേന്ദ്രനെ കണ്ടിട്ടില്ലാത്തതിന്റെയാണ്….
ഇന്നലെ SRCC യിലേത് ആ പഴയ മോദിയിലേക്കുള്ള പരകായ പ്രവേശമായിരുന്നു…. അങ്ങോരെ കൊണ്ട് സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്….
മോദിജിയുടെ പ്രസംഗത്തില്‍ നിന്ന്
രാജ്യത്ത് ഓരോ പ്രതിസന്ധി വരുമ്പോഴും ഇത്തവണ രക്ഷപ്പെടില്ലെന്നും ഇപ്പോള്‍ മോദി കുടുങ്ങി, ഇപ്പോള്‍ മോദി വീഴും, ഇപ്പോള്‍ അദ്ദേഹത്തെ ചവിട്ടിത്താഴ്‌ത്താം എന്നും ആഗ്രഹിച്ചവരുടെ മോഹങ്ങളെല്ലാം വ്യാമോഹങ്ങളായി..
കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കൊറോണ, റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പെടെ വലിയ പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം തന്റെ ‘അതിരുകവിഞ്ഞ ആരാധകര്‍’ സന്തോഷിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഭാരതത്തിലെ ജനങ്ങളുടെ അനുഗ്രഹത്തിന് അത്രയേറെ ശക്തിയുണ്ട്. ഭാരതത്തിന്റെ പതനം ആഗ്രഹിച്ചവരുടെ ഓരോ ആഗ്രഹങ്ങളും വെറും വ്യാമോഹങ്ങളായി നിലംപതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ആഗസത് 15ലെ ചെങ്കോട്ട പ്രസംഗത്തിലൂടെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്ന ആളുകള്‍ക്കായി ഒരു ഹോമിയോപ്പതി മരുന്ന് നല്‍കി. ഹോമിയോപ്പതി മരുന്ന് കഴിച്ചാല്‍ തുടക്കത്തില്‍ രോഗം പെട്ടെന്ന് പുറത്തേക്ക് വരും. അതുപോലെ ചിന്തയില്‍ നക്‌സലിസവുമായി നടക്കുന്നവരെല്ലാം പുറത്തേക്ക് വന്നു. ഈ രോഗത്തെ പ്രോത്സാഹിപ്പിക്കുന്നവരുടെ യഥാര്‍ത്ഥ മുഖം ഇന്ന് ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജിഡിപി കണക്കുകളെ നിരന്തരം വിമർശിക്കുന്ന പ്രതിപക്ഷത്തെയും മോദി വിമർശിച്ചു. ചില ആളുകൾക്ക് ഈ കണക്കുകൾ ദഹിക്കുന്നില്ലെന്നും മുൻപ് രാജ്യത്തെ ‘ഫ്രജൈൽ ഫൈവ്’ എന്ന അവസ്ഥയിലേക്ക് തള്ളിവിട്ടവരാണ് ഈ ജിഡിപി നിരക്കുകൾ ഉൾക്കൊള്ളാൻ പ്രയാസപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിലെ യുദ്ധവും നിരവധി വ്യാപാര വെല്ലുവിളികളും മറികടന്നാണ് ഇന്ത്യ ഇന്ന് ഈ വൻനേട്ടം കൈവരിച്ചതെന്ന് മോദി പറഞ്ഞു. ഇത്തരം കഠിനമായ സാഹചര്യങ്ങളിലും മികച്ച വളർച്ച നേടാനായത് ഭാരതത്തിന്റെ ശക്തിയും സാധ്യതയുമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള നിക്ഷേപങ്ങളെയും വിദേശ മൂലധനത്തെയും അമിതമായി ആശ്രയിക്കുന്നതും ആഗോള മൂലധന പ്രവാഹത്തിലെ മാറ്റങ്ങൾ പെട്ടെന്ന് ബാധിക്കപ്പെടുന്നതുമായ ദുർബലമായ സമ്പദ്‌വ്യവസ്ഥകളെയാണ് ‘ഫ്രജൈൽ ഫൈവ്’ എന്ന് വിളിക്കുന്നത്.