കോട്ടയം: ആരാധനയ്‌ക്കും വിശ്രമത്തിനുമുള്ള ഞായറാഴ്ച ബാങ്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം ദുരുദ്ദേശ്യപരവും പ്രതിഷേധാര്‍ഹവുമാണെന്ന വാദവുമായി കേരള യൂത്ത് ഫ്രണ്ട് (എം). ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച പ്രധാന ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്‍ അവകാശപ്പെട്ടു.
വിശ്വാസി സമൂഹത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമാണ് ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ഉത്തരവിലൂടെ വ്യക്തമാകുന്നതെന്നാണ് മാണി വിഭാഗം യുവജന സംഘടന ആരോപിക്കുന്നത്.
ബാങ്കിംഗ് മേഖലയിലെ ജീവനക്കാരെ മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനുള്ള അപകടകരമായ നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് ഒരു മതനിരപേക്ഷ സര്‍ക്കാരിന് ഭൂഷണമല്ലെന്ന വിചിത്ര വാദവും സിറിയക് ചാഴികാടന്‍ ഉന്നയിക്കുന്നു.
















