കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വയനാട് ചുണ്ടയില്‍ സ്വദേശി വിനീത് കുമാറിനെ കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്ന് പുലര്‍ച്ചെയോടെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പാലക്കാട് – കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍വച്ചാണ് സംഭവം.യുവതിയുടെ സമീപത്തെ സീറ്റിലിരുന്ന വിനീത് ശരീരത്തില്‍ സ്പര്‍ശിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു എന്നാണ് പരാതി.യുവതി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇയാളുടെ ഫോട്ടോ യുവതി പൊലീസിന് കൈമാറിയത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. വിനീതിനെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു.
















