തിരുവനന്തപുരം:പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്ന് കോവളത്തെ സ്പായില് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിനിയാണ് പെണ്കുട്ടി.16 വയസ് പ്രായമുണ്ടെന്ന് പൊലീസ് പറയുന്ന പെണ്കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാ ജീവനക്കാര് അറസ്റ്റിലായി
ഇക്കഴിഞ്ഞ ജൂലായിലാണ് പെണ്കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും കോവളത്ത് എത്തിച്ചത്. അമ്മയും അച്ഛനും മരിച്ചതിനാല് കുട്ടിയുടെ സംരക്ഷണം ഇവര്ക്കായിരുന്നു.ജൂലായ് മുതല് വിവിധ സ്പാകളില് കുട്ടി ജോലി ചെയ്ത് വരികയായിരുന്നു.ഇതിനിടെ, കോവളത്തെ സ്പായിലെ യുവാവുമായി കുട്ടി പ്രണയത്തിയി അവിടെ നിന്ന് ഓടിപ്പോകാന് ശ്രമിച്ചു.പിന്നാലെയാണ് വിഷയം പുറത്തറിയുന്നത്. പൊലീസ് വിവിധ സ്പാകളില് പരിശോധന നടത്തി ഈ സംഭവത്തെക്കുറിച്ച് കൂടുതല് അന്വേഷിച്ചറിയുകയുമായിരുന്നു. പൂവാര് സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും സ്പായില് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ റിമാന്ഡ് ചെയ്തു.
കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് പൊലീസിന്റെ സംശയം.അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് വിവരം. ഇവരെ കണ്ടെത്താനാണ് ശ്രമം.
അതേസമയം, സ്പാ സര്ക്കാരുദ്യോഗസ്ഥന്റെ ബിനാമി സ്ഥാപനമാണെന്നും ആരോപണമുണ്ട്.
















