തിരുവനന്തപുരം:വര്‍ക്കലയില്‍ ബ്രിട്ടീഷ് വനിതയ്‌ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. 20 വര്‍ഷമായി വര്‍ക്കലയില്‍ താമസിക്കുന്നയാളാണ് അതിക്രമത്തിനിരയായത്. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ഇരുചക്ര വാഹനം എടുക്കാനെത്തിയപ്പോള്‍ യുവാവ് ആക്രമിച്ചെന്നാണ് പരാതി
കഴിഞ്ഞ രാത്രി ഒന്നരയോടെയാണ് സംഭവം നടന്നത്. വാഹനം എടുക്കാനെത്തിയപ്പോള്‍ യുവാവ് അസഭ്യം പറഞ്ഞെന്നും ശരീരത്തില്‍ കടന്നുപിടിച്ചെന്നും വിദേശ വനിത പറഞ്ഞു. അലറി വിളിച്ചപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ആളുകള്‍ ഇയാള്‍ അതിക്രമം അവസാനിപ്പിക്കാന്‍ തയാറായില്ല. പിന്നീട് നാട്ടുകാര്‍ക്ക് ഇയാളെ ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തേണ്ടി വന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടി.
















