Tuesday, October 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ കേരളത്തിലെ ഗവര്‍ണര്‍ പദവിക്കാലത്തെ വിലയിരുത്തുമ്പോള്‍, രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സമന്വയത്തിന്റെ സാധ്യതകള്‍ തേടിയ ഭരണശൈലിയും ലോക്ഭവന്റെ പ്രവര്‍ത്തനങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളില്‍ പ്രധാനമായി ഓര്‍മിക്കപ്പെടും. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും സംവാദത്തിന് ഇടം നല്‍കുക, ഔദ്യോഗിക സ്ഥാപനത്തെ ജനങ്ങളുമായി അടുപ്പിക്കുക, പൈതൃകത്തെയും വിജ്ഞാനത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക. ഈ ശ്രമങ്ങളാണ് കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സവിശേഷമായ അടയാളം നല്‍കുന്നത്.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Oct 20, 2026, 09:34 am IST
inVicharam, Article

കേരളത്തിന്റെ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ചുമതലയേറ്റത് രാഷ്‌ട്രീയമായി ഏറെ കലുഷിതമായ അന്തരീക്ഷത്തിലായിരുന്നു. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും അന്നത്തെ ഇടതുപക്ഷ സര്‍ക്കാരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും സംഘര്‍ഷങ്ങളും നിലനിന്നിരുന്ന സാഹചര്യത്തില്‍ പുതിയ ഗവര്‍ണര്‍ സര്‍ക്കാരുമായി എങ്ങനെയായിരിക്കും ബന്ധം പുലര്‍ത്തുകയെന്ന ആകാംക്ഷ സ്വാഭാവികമായിരുന്നു.

എന്നാല്‍, സര്‍ക്കാരുമായി ഏറ്റുമുട്ടാനല്ല, സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് കേരളത്തിലേക്ക് വരുന്നതെന്ന നിലപാട് വ്യക്തമാക്കിക്കൊണ്ടായിരുന്നു ആര്‍ലേക്കറുടെ വരവ്. അത് കേവലം പ്രഖ്യാപനമായി ഒതുങ്ങിയില്ല. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമ്പോഴും സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ കഴിയുമെന്ന് പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സര്‍ക്കാരിന്റെ മറ്റ് പ്രതിനിധികളുമായും ഔദ്യോഗിക വിഷയങ്ങളില്‍ സംഭാഷണത്തിന്റെയും സമന്വയത്തിന്റെയും സാധ്യതകള്‍ തേടിയ അദ്ദേഹത്തിന്റെ സമീപനം ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു.

വിയോജിപ്പുകള്‍ ഒഴിവാക്കുക എന്നതല്ല, അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും സംവാദത്തിനുള്ള വാതിലുകള്‍ തുറന്നിടുക എന്നതായിരുന്നു ഈ പ്രവര്‍ത്തനശൈലിയുടെ സവിശേഷത. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളും സ്വന്തം നിലപാടുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ സഹകരണത്തിന്റെ പാത സ്വീകരിക്കാമെന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

ഗവര്‍ണര്‍ എന്ന നിലയില്‍ ആര്‍ലേക്കര്‍ പ്രത്യേക ശ്രദ്ധ നല്‍കിയ മേഖലകളിലൊന്ന് വിദ്യാഭ്യാസമായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെക്കുറിച്ച് വലിയ മതിപ്പുമായാണ് അദ്ദേഹം ഇവിടെയെത്തിയത്. ബിഹാറിലും ഹിമാചല്‍ പ്രദേശിലുമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പരിപാടികളില്‍ സംസാരിക്കുമ്പോള്‍ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ അദ്ദേഹം ആദരവോടെ പരാമര്‍ശിച്ചിരുന്നു.

എന്നാല്‍, കേരളത്തിലെത്തിയശേഷം വിവിധ മേഖലകളിലുള്ളവരുമായി സംവദിക്കുകയും ഉന്നതവിദ്യാഭ്യാസരംഗത്തെ യാഥാര്‍ഥ്യങ്ങള്‍ അടുത്തറിയുകയും ചെയ്തതോടെ, ഈ മേഖലയില്‍ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളുണ്ടെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായി. പ്രതീക്ഷിച്ച നിലവാരത്തിലേക്ക് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്ക് മുന്നേറാന്‍ കഴിയാത്തതിലുള്ള ആശങ്ക അദ്ദേഹം വിവിധ വേദികളില്‍ പങ്കുവച്ചു.

സര്‍വകലാശാലകളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രാഷ്‌ട്രീയവും ആശയപരവുമായ തര്‍ക്കങ്ങള്‍ നിലനിന്നപ്പോഴും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. സര്‍വകലാശാലകളെ ആര്‍എസ്എസ് നിയന്ത്രിക്കുന്നുവെന്നും കാവിവല്‍ക്കരിക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവയ്‌ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കണമെന്ന നിലപാടും സ്വീകരിച്ചു. ആരോപണങ്ങള്‍ക്കപ്പുറം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിഷയങ്ങള്‍ പരിശോധിക്കണമെന്ന സമീപനമായിരുന്നു അതിന്റെ കാതല്‍. സിന്‍ഡിക്കേറ്റ്, സെനറ്റ് യോഗങ്ങളില്‍ പങ്കെടുക്കുകയും വിഷയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തത് ശ്രദ്ധേയമായി. ആശങ്കകളും പരാതികളും നേരിട്ട് അറിയിക്കാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി ബന്ധപ്പെട്ടവരെ ലോക്ഭവനിലേക്ക് ക്ഷണിച്ചതും ഇതിന്റെ ഭാഗമായിരുന്നു.

ലോക്ഭവനിലേക്ക്
രാജ്ഭവനെ ലോക്ഭവനാക്കി മാറ്റണമെന്ന ആശയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍, അതിനെ പ്രായോഗികമായി ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ക്കാണ് ആര്‍ലേക്കര്‍ പ്രാധാന്യം നല്‍കിയത്. വിജ്ഞാനത്തിന്റെയും സാംസ്‌കാരിക സംവാദത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും വേദിയായിക്കൂടി ലോക്ഭവന്‍ മാറണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി പ്രഭാഷണപരമ്പരകളും പൊതുപരിപാടികളും സംഘടിപ്പിച്ചു. പൊതുജനങ്ങള്‍ക്ക് ലോക്ഭവനുമായി അടുക്കാനും സംവാദങ്ങളില്‍ പങ്കുചേരാനും അവസരമൊരുക്കുന്ന പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോക്ഭവന്റെ സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

ലോക്ഭവനിലെ പുസ്തകശേഖരം പ്രയോജനപ്പെടുത്തി വിപുലമായ ലൈബ്രറി ഒരുക്കണമെന്നതും ആര്‍ലേക്കറുടെ ആശയങ്ങളില്‍ ഒന്നായിരുന്നു. നിലവിലുള്ള പുസ്തകങ്ങള്‍ ക്രമീകരിക്കുന്നതിനൊപ്പം കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിച്ച് വായനയ്‌ക്കും പഠനത്തിനും സൗകര്യമൊരുക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. ഇതിന്റെ ഭാഗമായി രൂപംകൊണ്ട തുഞ്ചന്‍ സ്മൃതി ലൈബ്രറി ശ്രദ്ധേയമായ സംരംഭമാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനായിരത്തിലധികം പുസ്തകങ്ങള്‍ ഇവിടെയുണ്ട്.

ഹരിതവിപ്ലവം
ലോക്ഭവന്‍ കോമ്പൗണ്ടിനെ മാതൃകാ കൃഷിത്തോട്ടമാക്കി മാറ്റാനുള്ള ശ്രമവും വേറിട്ടുനില്‍ക്കുന്നു. ഓണക്കാലത്ത് ലോക്ഭവനില്‍ നെല്ല് വിളയിക്കുന്നതിലൂടെ കാര്‍ഷിക പാരമ്പര്യത്തെ ഭരണസിരാകേന്ദ്രത്തിന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാനും കഴിഞ്ഞു. കൃഷിപ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെയും ശാസ്ത്രീയമായും മുന്നോട്ടുകൊണ്ടുപോകുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മേല്‍നോട്ടവും ഉറപ്പാക്കുന്നതിനും ശ്രദ്ധിച്ചു. പച്ചക്കറികള്‍, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, നെല്‍കൃഷി എന്നിവ ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ ലോക്ഭവന്‍ സമുച്ചയത്തിന് പുതിയ മുഖം നല്‍കി.

മഹാരഥന്മാര്‍ക്ക് ആദരം
ചരിത്രപുരുഷന്മാര്‍ക്കും രാഷ്‌ട്രനിര്‍മാണത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ മഹാന്മാര്‍ക്കും ലോക്ഭവനില്‍ അര്‍ഹമായ സ്ഥാനം നല്‍കാനും ആര്‍ലേക്കര്‍ ശ്രദ്ധിച്ചു. ഭാരതത്തിന്റെ ഏക മലയാളി രാഷ്‌ട്രപതിയായിരുന്ന കെ. ആര്‍. നാരായണന്റെ പ്രതിമ ലോക്ഭവന്‍ സമുച്ചയത്തില്‍ സ്ഥാപിക്കണമെന്ന തീരുമാനം യാഥാര്‍ഥ്യമാക്കിയത് ആര്‍ലേക്കറാണ്. ഭരണഘടനാശില്‍പിയായ ഡോ. ബി. ആര്‍. അംബേദ്കറുടെ സംഭാവനകള്‍ക്ക് ലോക്ഭവനില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ നവോത്ഥാനത്തിന് സംഭാവന നല്‍കിയ മഹാന്മാരെയും ലോക്ഭവന്റെ സ്മരണയില്‍ ഉള്‍പ്പെടുത്തണമെന്ന കാഴ്ചപ്പാടാണ് ശ്രീനാരായണ ഗുരുദേവന്റെയും ആദിശങ്കരാചാര്യരുടെയും പ്രതിമകള്‍ സ്ഥാപിക്കണമെന്ന ആശയത്തില്‍ പ്രതിഫലിച്ചത്.

ഗുരുദേവനെ അടുത്തറിയാന്‍
കേരളത്തിലെത്തിയശേഷം ശ്രീനാരായണ ഗുരുദേവനെ കൂടുതല്‍ അടുത്തറിയാനും അദ്ദേഹത്തിന്റെ ദര്‍ശനവും തത്ത്വചിന്തയും ആഴത്തില്‍ മനസ്സിലാക്കാനും തനിക്ക് അവസരങ്ങള്‍ ലഭിച്ചുവെന്ന് ആര്‍ലേക്കര്‍ വ്യക്തമാക്കി. ആര്‍എസ്എസ്സിന്റെ ഏകാത്മതാ സ്തോത്രത്തിലെ ഗുരുദേവനെക്കുറിച്ചുള്ള പരാമര്‍ശത്തിലൂടെയാണ് അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ ആദ്യകാല അറിവ് രൂപപ്പെട്ടതെന്ന് ഗവര്‍ണര്‍ ഓര്‍ക്കുന്നു.

കേരളത്തിലെത്തിയതോടെ ഗുരുദേവ ദര്‍ശനത്തിന്റെ ആഴവും സാര്‍വലൗകിക പ്രസക്തിയും കൂടുതല്‍ മനസ്സിലാക്കണമെന്ന ആഗ്രഹം ശക്തമായി. ഗുരുദേവന്റെ ജീവിതവും സമൂഹത്തിന് നല്‍കിയ സംഭാവനകളും ഇന്നത്തെ കാലഘട്ടത്തിന് നല്‍കുന്ന സന്ദേശവും പഠിക്കാനുള്ള ശ്രമമായി അത് വളര്‍ന്നു.

ഇത് ഒരു ചരിത്രപുരുഷനെക്കുറിച്ചുള്ള പഠനത്തില്‍ മാത്രം ഒതുങ്ങിയില്ല. സാമൂഹിക സമത്വം, മാനവികത, ആത്മീയ ഉന്നതി എന്നിവയുമായി ബന്ധപ്പെട്ട ഗുരുദേവന്റെ ആശയങ്ങള്‍ പുതിയ കാലഘട്ടത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന് തിരിച്ചറിയാനുള്ള ശ്രമം കൂടിയായിരുന്നു അത്. തിന്റെ സ്വാഭാവികമായ തുടര്‍ച്ചയായിരുന്നു ലോക്ഭവനില്‍ ശ്രീനാരായണ ഗുരുദേവന്റെയും ആദിശങ്കരാചാര്യരുടെയും പ്രതിമകള്‍ സ്ഥാപിക്കണമെന്ന ആശയം. കേരളത്തിന്റെ ആത്മീയ പൈതൃകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ ഈ രണ്ടു മഹദ് വ്യക്തിത്വങ്ങള്‍ക്കും ലോക്ഭവന്‍ സമുച്ചയത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

ഭാരതമാതാ ചിത്രവും വിവാദങ്ങളും
ലോക്ഭവനില്‍ ഭാരതമാതാവിന്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രാഷ്‌ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും തന്റെ നിലപാട് വിശദീകരിക്കാന്‍ ആര്‍ലേക്കര്‍ തയ്യാറായി. ദേശത്തോടുള്ള ആദരവും ദേശീയബോധവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഈ നടപടിയെ കണ്ടത്. വിവാദങ്ങള്‍ക്കിടയിലും എന്തുകൊണ്ടാണ് ചിത്രം സ്ഥാപിച്ചതെന്ന് ജനങ്ങളോട് വിശദീകരിക്കുന്നതില്‍ അദ്ദേഹം പിന്നോട്ടുപോയില്ല. വന്ദേമാതരത്തിന്റെ രചനയ്‌ക്ക് 150 വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ദേശീയതലത്തില്‍ നടന്ന പരിപാടികളുടെ പശ്ചാത്തലത്തിലും ലോക്ഭവനിലെ പരിപാടികളില്‍ അതിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

ലോക്ഭവന് ഭരണസംവിധാനം
ലോക്ഭവന്റെ ദീര്‍ഘകാല പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കാവുന്ന മറ്റൊരു വിഷയത്തിലും ആര്‍ലേക്കര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. ലോക്ഭവന് സ്വന്തമായ സ്ഥിരം സെക്രട്ടേറിയറ്റ് സംവിധാനവും ജീവനക്കാരുടെ നിയമനത്തിന് വ്യക്തമായ ചട്ടങ്ങളും രൂപപ്പെടുത്തുക എന്നതായിരുന്നു അത്. വിവിധ കാരണങ്ങളാല്‍ ലോക്ഭവനില്‍ ആവശ്യമായ ജീവനക്കാരെ സ്ഥിരമായി നിയമിക്കാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. താല്‍ക്കാലിക ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. എന്നാല്‍, പ്രവര്‍ത്തനങ്ങളില്‍ തുടര്‍ച്ചയും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സ്ഥിരം ജീവനക്കാരും വ്യക്തമായ സേവനവ്യവസ്ഥകളും അനിവാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി. ഇതിനായി സര്‍വീസ് റൂളുകള്‍ രൂപീകരിക്കാനും വ്യവസ്ഥകള്‍ തയ്യാറാക്കാനും സമിതിയെ നിയോഗിക്കുകയും ചെയ്തു. ആ പ്രവര്‍ത്തനം പൂര്‍ത്തിയാകും മുന്‍പാണ് തമിഴ്നാടിന്റെ പൂര്‍ണ സമയ ഗവര്‍ണറായുള്ള അദ്ദേഹത്തിന്റെ മടക്കം.

Tags: Public EngagementHeritage PreservationKnowledge InitiativesConstitutional Relationskerala governorgovernanceRajendra Vishwanath ArlekarLok BhavanPolitical DialogueConsensus Building
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Main Article

നീതി നിര്‍വഹണത്തിലെ വിപ്ലവം

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എക്സ് പോസ്റ്റിലൂടെ ഭാരതത്തെ വരുതിയിലാക്കാനാവില്ല

ഫ്രാന്‍സിലെ കലാപങ്ങള്‍ നമ്മോടു പറയുന്നത്

നിലപാടുകളില്‍ ഉറച്ച്, സമന്വയത്തിന്റെ പാതയില്‍

‘പാരീസ് ഉടൻ തന്നെ മുസ്ലീം നഗരമായി മാറും, മാക്രോണിന് കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു’: ട്രംപ്

വാക്സിനെടുത്താൽ വന്ധ്യതയും ഓട്ടിസവും ഉണ്ടാകുമെന്ന തെറ്റായ പ്രചാരണം തിരിച്ചടിയാകുന്നു: സമ്പൂർണ വാക്സിനേഷൻ കൈവരിക്കാനാകാതെ കേരളം

കൊല്ലത്ത് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന കുഞ്ഞിനും അമ്മയ്‌ക്കും ഇടിമിന്നലേറ്റു; ഗുരുതര പരിക്ക്

തിന്മയ്‌ക്ക് മേൽ നന്മയുടെയും ദേവിയുടെ വിജയത്തിന്റെയും പ്രതീകമായ മഹാനവമി ഇന്ന്

കുടുംബത്തിൽ സമാധാനം, തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും

ശിവപുത്രിയായ സാക്ഷാൽ ഭദ്രകാളിക്ക് വസൂരി വന്നതും, ഭദ്രകാളി ക്ഷേത്രങ്ങളിലെ കളമെഴുത്തു പാട്ടും തമ്മിൽ… ഐതീഹ്യം അറിയാം

സിജെപിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ്; ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ സിജെപിക്ക് പണം നല്‍കുമെന്നും ഖലിസ്ഥാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.