Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്: അടിസ്ഥാന വിഭാഗങ്ങള്‍ കൈവിട്ടു; ബിജെപി പേടിയില്‍ അടവുനയം ശക്തമാക്കും, ബേബിയുടെ സാദ്ധ്യത പിണറായി കനിഞ്ഞാല്‍

ബേബിയുടെ സാദ്ധ്യത പിണറായി കനിഞ്ഞാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2025, 09:24 am IST
inKerala

ചെന്നൈ: അടിസ്ഥാന ജനവിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയും, ബിജെപിയും ആര്‍എസ്എസും അതിശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടവുനയങ്ങള്‍ തുടരാനുള്ള ആഹ്വാനത്തോടെ സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ തുടക്കം.

പാര്‍ട്ടിക്കരുത്ത് കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംരക്ഷിക്കേണ്ടതിന്റെ ബാദ്ധ്യതയും ആവശ്യകതയും വ്യക്തമാക്കുന്നതാണ് വിവിധ റിപ്പോര്‍ട്ടുകളിലെ ഉള്ളടക്കങ്ങള്‍. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി. കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
രാഷ്‌ട്രീയമായും സംഘടനാപരമായും സിപിഎം ദുര്‍ബലമായെന്ന് രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തൊഴിലാളികള്‍, പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ അകലുന്നു. ഇവര്‍ ബിജെപിക്കൊപ്പമാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം പാര്‍ട്ടിക്കും, പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടുകള്‍ക്കും തിരിച്ചടിയാണ് ഉണ്ടായത്.

പാര്‍ലമെന്ററി സ്ഥാനങ്ങളോട് നേതാക്കള്‍ക്കിടയില്‍ താല്‍പര്യം വര്‍ധിക്കുന്നു. ഈ പ്രവണത ജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അധികാര കേന്ദ്രങ്ങളുമായും സമ്പന്നരുമായും വിട്ടുവീഴ്ച ചെയ്യുന്ന പ്രവണതയും വര്‍ധിച്ചു. പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തിയും രാഷ്‌ട്രീയ ഇടപെടല്‍ ശേഷിയും നഷ്ടപ്പെടുന്നു.

ബിജെപിയെയും ഹിന്ദുത്വ ശക്തികളെയും ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും തുടര്‍ച്ചയായ പോരാട്ടം വേണം. ‘ഇന്‍ഡി മുന്നണി പോലെ മതനിരപേക്ഷ പ്രതിപക്ഷ കക്ഷികളുടെ വിശാലവേദി തുടരാന്‍ പാര്‍ട്ടി പരിശ്രമിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരവും വിവേചനപരവുമായ മനോഭാവത്തിനു മുന്നില്‍ കീഴടങ്ങാതെ നവകേരളത്തിനായി ബദല്‍നയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടില്‍ പുകഴ്‌ത്തുന്നു.

ബേബിയുടെ സാദ്ധ്യത പിണറായി കനിഞ്ഞാല്‍

ഇഎംഎസിന് ശേഷം കേരളത്തില്‍ നിന്ന് സിപിഎമ്മിന് ജനറല്‍ സെക്രട്ടറി വരുമോ എന്ന ചോദ്യത്തിന് ഉത്തരം പിണറായി വിജയന്റെ നിലപാട് അനുസരിച്ചായിരിക്കും എന്നാണ്. മുതിര്‍ന്ന അംഗം എം.എ. ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആ സ്ഥാനത്ത് എത്തുന്ന കേരള ഘടകത്തില്‍ നിന്നുള്ള രണ്ടാമത്തെ നേതാവാകും. ഒന്നര ദശാബ്ദത്തിലേറെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇഎംഎസ്. മലയാളിയായ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹം കേരള ഘടകത്തിന്റെ പ്രതിനിധിയായല്ല ആ പദവിയില്‍ എത്തിയത്. സിപിഎമ്മിനെ അടക്കിഭരിക്കുന്ന പിണറായി വിജയന്റെ അനുവാദം ലഭിച്ചാലേ ബേബിയുടെ മോഹം പൂവണിയൂ. പാര്‍ട്ടിയിലെ തിരുത്തല്‍ ശക്തിയായി കൊട്ടിഘോഷിച്ച എം.വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായ ശേഷം പിണറായിക്ക് മുന്നില്‍ അടയറവ് പറഞ്ഞത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.

17 അംഗ പോളിറ്റ് ബ്യൂറോയിലെ ഏഴംഗങ്ങള്‍ പ്രായപരിധി മാനദണ്ഡപ്രകാരം പുറത്തു പോകും. ഇവരില്‍ മുഖ്യമന്ത്രിയായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് കിട്ടാന്‍ സാധ്യത.

 

Tags: CPM Party CongressbjpMA Baby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.