തിരുവനന്തപുരം: സൂര്യകൃഷ്ണമൂർത്തിയ്‌ക്ക് ആദരാഞ്ജലികൾ. തിരുവനന്തപുരത്ത് എത്തുമ്പോഴൊക്കെ എപ്പോഴും കേറിചെല്ലാമായിരുന്ന തൈക്കാട് ഗണേശത്തിൽ ഇനി ആ സ്‌നേഹസ്വരൂപമുണ്ടാകില്ലെന്ന് കവി രാജീവ് ആലുങ്കല്‍.
ഒരുമിച്ചുള്ള വിദേശ യാത്രകൾ… പതിനഞ്ചോളം നർത്തകികൾക്കായി തയ്യാറാക്കിയ നൃത്തശിൽപ്പങ്ങൾക്ക് സഹകരിച്ച സ്‌നേഹനിമിഷങ്ങൾ. നൽകിയ കരുതലും വാത്സല്യവും. വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു. – രാജീവ് ആലുങ്കല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി.
അഭിപ്രായവ്യത്യാസങ്ങൾ തുറന്നു പറഞ്ഞപ്പോഴൊന്നും ഒട്ടും അസഹിഷ്ണുതകാണിച്ചില്ല ആ മഹാപ്രതിഭ. ആ പ്രസരിപ്പ് മാതൃകാപരമാണ്. ഗണേശത്തിലെ വെറും നിലത്ത് കൃഷ്ണമൂർത്തിസാർ വെള്ള പുതച്ചുകിടക്കുന്നതുകാണാൻ ഞാനില്ല. – വിങ്ങലോടെ രാജീവ് ആലുങ്കല്‍ കുറിച്ചു.
















