Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എമ്പുരാന്‍ സാമൂഹ്യ വിരുദ്ധ തറപ്പടം; സിനിമ പൃഥ്വിരാജിന്റെ ചതിയെന്ന് സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2025, 05:38 pm IST
in Kerala, News

തിരുവനന്തപുരം: എമ്പുരാന്‍ സാമൂഹ്യവിരുദ്ധത നിറഞ്ഞ തറപ്പടമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സിനിമ ഇന്നലെ രാത്രിയാണ് കണ്ടതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിലപാട് പറയുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ഹിന്ദുവിരുദ്ധ രാഷ്‌ട്രീയം മാറ്റിവെച്ചാല്‍ പോലും ശരാശരിയിലും താഴെ നിലവാരമുള്ള സിനിമയാണത്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും സമൂഹത്തില്‍ വിഷം കുത്തിവെയ്‌ക്കാനും മാത്രമേ പൃഥ്വിരാജിന്റെ നടപടി സഹായിക്കൂ എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

”എംപുരാന്‍ ഇന്നലെ രാത്രിയാണ് കണ്ടത്. കാണാതെ അഭിപ്രായം പറയുന്നത് ശരിയല്ലാത്തതിനാലാണ് ഇതുവരെ മൗനം പാലിച്ചത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഒരു തറ സിനിമ. അതിലെ ഹിന്ദു വിരുദ്ധ രാഷ്‌ട്രീയം മാറ്റി വെച്ചാല്‍ പോലും ശരാശരിയില്‍ താഴെ നിലവാരം മാത്രമാണ് സിനിമയ്‌ക്ക് ഉള്ളത്.
ടൈറ്റില്‍ കാര്‍ഡിന് മുമ്പ് കാണിക്കുന്ന നിഷേധ പ്രസ്താവന (Disclaimer) യിലെ
‘We do not intend to hurt the sentiments of any individual, commcommunity, sect , profession, cast, belief or religion. We do not intend to portray any individual, organisation, place, country or community in bad light.’ എന്ന സത്യപ്രസ്ഥാവനയുടെ നഗ്‌നമായ ലംഘനമാണ്. ഇവിടെ തുടങ്ങുന്നു പൃഥ്വിരാജ് നടത്തുന്ന ചതി.
ഗോധ്ര ഇല്ലെങ്കില്‍ ഗുജറാത്ത് കലാപം ഇല്ലെന്ന ലളിത യുക്തിയെ പോലും അട്ടിമറിച്ച് ഒരു വിഭാഗത്തിന്റെ തലയിലേക്ക് എല്ലാ പാപവും ഇറക്കി വെക്കാനുള്ള ശ്രമം അത്ര നിഷ്‌കളങ്കമല്ല. ഭൂരിപക്ഷ സമുദായമാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന ദുഷിപ്പ് വമിപ്പിക്കുന്നത് സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനും സമൂഹത്തില്‍ വിഷം കുത്തിവെക്കാനും മാത്രമേ ഉപകരിക്കൂ. ഇത് അറിയാത്ത നിഷ്‌കു ജന്മമല്ല സംവിധായകന്റേത്. അതിനെ ശക്തമായി ചെറുക്കേണ്ടത് പുരോഗമന സമൂഹത്തിന്റെ കടമയാണ്.
പറയുന്നത് ഫിക്ഷന്‍ ആണെങ്കില്‍, അത് മൂലം സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാകാതെ നോക്കേണ്ട ബാധ്യത കലാകാരന് ഉണ്ട്. അതല്ല ചരിത്രമാണ് പറയുന്നതെങ്കില്‍ അതിന് വസ്തുതയുടെ പിന്‍ബലമുണ്ടാകണം. ഇത് രണ്ടും പാലിക്കുന്നതില്‍ എമ്പുരാന്റെ സംവിധായകന്‍ അമ്പേ പരാജയപ്പെട്ടു. ആരെയൊക്കെയോ സുഖിപ്പിക്കാന്‍ ഒരു സമൂഹത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംവിധായകന്‍ ഒരിക്കലും മികച്ച കലാകാരന്‍ ആവില്ല. വേണമെങ്കില്‍ പണത്തിനോട് ആര്‍ത്തിയുള്ള കച്ചവടക്കാരന്‍ ആണെന്ന് പറയാം. സുഡാപ്പികളുടെയും മൗദൂദികളുടെയും സര്‍ട്ടിഫിക്കറ്റ് കിട്ടാനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യാന്‍ കഴിയുന്ന ഒറ്റുകാരന്‍ എന്ന ലേബല്‍ ആണ് സംവിധായകന് കൂടുതല്‍ ഇണങ്ങുക.
മേല്‍പ്പറഞ്ഞ സാമൂഹ്യ പ്രതിബദ്ധതയുടെ അഭാവം മാറ്റി നിര്‍ത്തിയാലും സിനിമ അടിമുടി നിലവാരമില്ലാത്തതാണ്. തല്ലിപ്പൊളി തമിഴ് സിനിമകളെ അനുകരിച്ച് 2530 കാറുകളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന നായകനും വില്ലനും, ബാഹുബലിയിലെ സംഘട്ടന രംഗത്തെ ഈച്ച കോപ്പി ആക്കിയ കത്തി കൈമാറി കൊല്ലുന്ന നായകന്മാര്‍, ഒരു മാറ്റവുമില്ലാതെ ഒരേ പോലെ പകര്‍ത്തി വെച്ചിരിക്കുന്ന രാഷ്‌ട്രീയ പൊതു യോഗങ്ങള്‍,
മൈനസ് ഡിഗ്രി സെല്‍ഷ്യസില്‍ ഒഴിച്ച് വെച്ചിരിക്കുന്ന ജ്യൂസ് ഈസിയായി കുടിക്കുന്ന ഗോവര്‍ദ്ധന്‍, അവസാനം താന്‍ എന്തിനാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരിക്കുന്ന വില്ലന്‍.
ക്ലൈമാക്‌സ് സീന്‍ മറ്റൊരു സംശയത്തിനും ഇട നല്‍കുന്നു. സ്വന്തം കുടുംബത്തെ ഉള്‍പ്പെടെ നൂറുണക്കിന് ആള്‍ക്കാരെ കൊല്ലുന്ന വില്ലനോട് അതിന് സാക്ഷിയായ നായകന്‍ സംഭവം നടന്ന അതേ കെട്ടിടത്തില്‍ വെച്ച് പ്രതികാരം ചെയ്യുമ്പോള്‍ പഴയ സംഭവത്തെ കുറിച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലും നടത്താത്തത് എന്തുകൊണ്ടാണെന്ന് സംശയമുണ്ട്. അവിടെയാണ് തിരക്കഥയില്‍ തിരക്കഥാകൃത്തും നായകനും അറിയാത്ത സംഭവങ്ങള്‍ തിരുകി കയറ്റിയോ എന്ന് സംശയം തോന്നുന്നത്. ഏത് നിലവാര സൂചിക കൊണ്ട് അളന്നാലും സാമൂഹ്യ വിരുദ്ധ തറപ്പടം മാത്രമാണ് എംപുരാന്‍”.

 

Tags: ON EMBURANbjpsandeep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

News

ഭരണ-പ്രതിപക്ഷ മുന്നണികളുടെ അനാവശ്യ രാഷ്‌ട്രീയ ചർച്ചകൾ കേരളത്തിന്റെ പുരോഗതിക്ക് തിരിച്ചടി: രാജീവ് ചന്ദ്രശേഖർ

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

പുതിയ വാര്‍ത്തകള്‍

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.