കൊച്ചി:ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍ നാര്‍ക്കോ ഹണ്ടിന്റെ’ ഭാഗമായി കൊച്ചി സിറ്റിയില്‍ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി.എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രണ്ട് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് ആകെ 306.468 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
കളപ്പുരയ്‌ക്കല്‍ റോഡിന് സമീപമുള്ള ലോഡ്ജില്‍ നിന്ന് ചേര്‍ത്തല തിരിച്ചാറ്റുകുളം തച്ചന്‍വീട്ടില്‍ അഫ്‌സല്‍ (23), ആലപ്പുഴ ചെങ്ങന്നൂര്‍ പുത്തന്‍കാവ് ആലുംമൂട്ടില്‍ ജസ്ന സൂസന്‍ ജൂബി (20) എന്നിവര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 199.038 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് നടത്തിയ പരിശോധനയില്‍ കൊച്ചി പാണ്ടിക്കുടി സ്വദേശി വിഷ്ണു ബി പൈ (34) യെ 107.430 ഗ്രാം എംഡിഎംഎയുമായി പൊലീസ് പിടികൂടി.
കൊച്ചി സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതികളെ കുടുക്കിയത്.
















