കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ പശ്ചാത്തലത്തില്‍ ആുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി കെ മുരളീധരന്റെ നിര്‍ദ്ദേശം.പറവൂര്‍ പരുവതുരുത്ത് സ്വദേശിനി ജെസ്സി പൈലിയുടെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്.
16 മണിക്കൂര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹമാണ് അഴുകിയതായി കണ്ടത്. തുടര്‍ന്ന് ജെസ്സിയുടെ മകന്‍ പരാതിയുമായി രംഗത്തെത്തി.
സംഭവത്തില്‍ ഡി എം ഒ റിപ്പോര്‍ട്ട് തേടി.അതേസമയം, മൃതദേഹം സൂക്ഷിച്ചതില്‍ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകള്‍ക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്നാണ് വിവരം.എന്നാല്‍ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈല്‍ ഫ്രീസറിലാണെന്നും, പോസ്റ്റ്മോര്‍ട്ടത്തിനായി എടുത്തപ്പോള്‍ താപനില -3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതര്‍ അറിയിച്ചത്.
















