ഇടുക്കി: ഇടുക്കിയില്‍ മുഖ്യമന്ത്രി വി ഡി സതീശന് നേരെ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം.ആനത്താരകളിലെ അനധികൃത ഫെന്‍സിംഗും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം.
ഇടുക്കി വാഴവര വെച്ചാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുടമായി പ്രവര്‍ത്തകര്‍ ചാടിവീണു. വാഹനവ്യൂഹം നിര്‍ത്താതെ കടന്നുപോയി.
മുഖ്യമന്ത്രി വെളളിയാഴ്ച രാവിലെ വിവിധ പരിപാടികള്‍ക്കായി ഇടുക്കിയിലെത്തിയിരുന്നു.കളക്ടറേറ്റിലെ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം കട്ടപ്പനയിലേക്ക് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
















