Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉക്രൈന്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഏറെ ആശങ്കാജനകം: പ്രധാനമന്ത്രി

Janmabhumi Online by Janmabhumi Online
Aug 23, 2024, 12:28 am IST
in World
പോളണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ

പോളണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ

FacebookTwitterWhatsAppTelegramLinkedinEmail

വാഴ്‌സോ: ഉക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധഭൂമിയിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണു വഴിയെന്നും മോദി പറഞ്ഞു. പോളണ്ടിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് സമാധാനത്തിനുള്ള വഴിയായി ഭാരതം കാണുന്നത്. സുഹൃദ് രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് സമാധാനത്തിനും സുസ്ഥിരതയ്‌ക്കുമായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ഭീകരവാദമടക്കമുള്ള എല്ലാ വെല്ലുവിളികളെയും ഭാരതവും പോളണ്ടും യോജിച്ച് നേരിടുമെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് പോളിഷ് പ്രസിഡന്റ് ആന്ദ്രേ ദുദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാലര പതിറ്റാണ്ടിന് ശേഷം എത്തുന്ന ഭാരത പ്രധാനമന്ത്രിക്ക് വലിയ വരവേല്‍പ്പു നല്കിയതിന് നന്ദി രേഖപ്പെടുത്തുന്നതായും മോദി പറഞ്ഞു. ഉക്രൈന്‍ സംഘര്‍ഷ വേളയില്‍ ഭാരത വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതപാതയൊരുക്കി രക്ഷപ്പെടുത്തിയതിന് പോളണ്ട് അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മോദി പറഞ്ഞു.

പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവേ, ഭാരതത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഡോബ്രി മഹാരാജ- കോലാപുര്‍- മോണ്ടെ കാസിനോ യുദ്ധ സ്മാരകങ്ങള്‍ ഇരുരാജ്യങ്ങളും അവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്. ഈ സവിശേഷ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി, പ്രധാനമന്ത്രി ജാംസാഹെബ് സ്മാരക യുവജന വിനിമയ പരിപാടി എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. അതിനു കീഴില്‍ ഓരോ വര്‍ഷവും 20 പോളിഷ് യുവാക്കളെ ഭാരതത്തിലേക്ക് ക്ഷണിക്കും. ഗുജറാത്തിലെ ഭൂകമ്പ സമയത്തു പോളണ്ട് നല്കിയ സഹായവും അദ്ദേഹം അനുസ്മരിച്ചു.

പത്ത് വര്‍ഷത്തിനിടെ ഭാരതം കൈവരിച്ച വലിയ പുരോഗതിയെക്കുറിച്ചും മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനെപ്പറ്റിയും 2047 ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവച്ചു. ലോകം ഏക കുടുംബമാണ് എന്ന ആശയം ഉള്‍ക്കൊള്ളുന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ സന്ദേശത്തെപ്പറ്റി പറഞ്ഞ മോദി, ആഗോള ക്ഷേമത്തിനു സംഭാവന നല്കാനും മാനുഷിക പ്രതിസന്ധികളില്‍ അതിവേഗം പ്രതികരിക്കാനും ഭാരതത്തെ പ്രചോദിപ്പിക്കുന്നത് ആ വീക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു.

Tags: Narendra ModiWest Asia conflictsPolish Prime Minister Donald TuskUkraine
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

World

ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ആക്രമണം നടത്തി റഷ്യ ; ആശുപത്രികളടക്കം തകർന്നു ; 9 പേർക്ക് പരിക്ക്

India

നരേന്ദ്രമോദിയെ ആദ്യസന്ദര്‍ശനവേളയില്‍ തന്നെ നമീബിയ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ചു

World

പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയിലെത്തി ; ഇന്ത്യൻ പ്രവാസികളിൽ നിന്ന് ലഭിച്ചത് ഊഷ്മളമായ സ്വീകരണം 

India

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies