വാഷിംഗ്ട്ടണ്‍: ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . മുന്‍ വ്യാപാര കരാറുകളില്‍ നിന്ന് അത് വ്യത്യസ്തമായിരിക്കുമെന്നും അദ്‌ദേഹം പറയുന്നു. ഭാരതം ഒരു കരാര്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനൊപ്പമാണ്’ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ അദ്‌ദേഹം തയ്യാറായില്ല. കരാര്‍ സംബന്ധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുകയാണ്. ഇതിനിടെയാണ് ട്രംപിന്‌റെ പ്രസ്താവന.
ഭാരതം സന്ദര്‍ശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കരാര്‍ വൈകാതെ പൂര്‍ത്തിയാകുമെന്ന സൂചന നല്‍കി. കുറച്ച് പ്രശ്‌നങ്ങളേ ബാക്കിയുള്ളൂ എന്ന് അവര്‍ പറഞ്ഞു.
















