ന്യൂദല്‍ഹി: 100 വയസ്സ് പൂര്‍ത്തിയാക്കിയ രാഷ്ടീയ സ്വയം സേവകസംഘത്തെ (ആര്‍എസ്എസ്) ഓടിക്കുമെന്ന ഇടത് യുവനേതാവ് ഐഷി ഘോഷിന്റെ ആഹ്വാനം കേട്ട് സോഷ്യല്‍ മീഡിയില്‍ ഉയരുന്നത് പരിഹാസവും ട്രോളുകളും. ഭാരതത്തിലെ സ്വാതന്ത്ര്യാനന്തര സര്‍ക്കാരുകള്‍ മൂന്ന് തവണയാണ് ആര്‍എസ്എസിനെ നിരോധിച്ചത്. ധീരോദാത്തമായി ആ നിരോധനങ്ങളെ അതിജീവിക്കാന്‍ ആര്‍എസ് എസിന് സാധിച്ചു. അടിയന്തരാവസ്ഥ പോലെയുള്ള ഫാസിസ്റ്റ് അതിക്രമങ്ങളും നീന്തിക്കയറിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്.
മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷമാണ് 1948ല്‍ ആര്‍എസ്എസ് ആദ്യത്തെ നിരോധനം നേരിട്ടത്. എം.എസ്.ഗോള്‍വാര്‍ക്കര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അന്ന് ജയിലിലായി. 1949ല്‍ ആ നിരോധനം നീക്കി. ആര്‍എസ്എസിന് സ്വന്തമായി ഇന്ത്യന്‍ ദേശീയ പതാകയെയും ഭരണഘടനയെയും അംഗീകരിച്ചുകൊണ്ടുള്ള എഴുതിത്തയ്യാറാക്കിയ ഒരു ഭരണഘടന സ്വീകരിക്കാന്‍ അംഗീകാരവും ലഭിച്ചു.
1975-77 കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. ബാലാസാബെബ് ദിയോറമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മിസ എന്ന കരിനിയമപ്രകാരം ജയിലില്‍ അടക്കപ്പെട്ടു. അന്ന് ഒളിവിലായിരുന്നു പ്രവ്രത്തനങ്ങളും പ്രക്ഷോഭങ്ങളും നടന്നത്. പിന്നീട് 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചതിനൊപ്പം ആര്‍എസ്എസിന്റെ മേലുള്ള നിരോധനവും നീങ്ങി.
1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പി.വി. നരസിംഹ റാവു സര്‍ക്കാര‍് ആറ് മാസക്കാലത്തേക്ക് ആര്‍എസ് എസിനെയും അനുബന്ധസംഘടനകളേയും നിരോധിച്ചു. 1993ല്‍ ഈ നിരോധനവും പിന്‍വലിക്കപ്പെട്ടു.
അതിന് ശേഷമാണ് മന്‍മോഹന്‍സിങ്ങിനെ റബ്ബര്‍ സ്റ്റാമ്പാക്കി വെച്ച് സോണിയാ ഗാന്ധി ഇന്ത്യ ഭരിയ്‌ക്കുമ്പോള്‍ ഹിന്ദു ഭീകരത എന്ന വ്യാജകഥ കെട്ടിച്ചമച്ച് ആര്‍എസ്എസ് നേതാക്കളെയും ബിജെപി നേതാക്കളെയും തീര്‍ക്കാന്‍ ഗൂഢാലോചന നടന്നത്. അന്നത്തെ ആ പീഢനങ്ങളെയും സംഘടന അതിജീവിച്ചു. അതുകൊണ്ട് ഏതാനും വര്‍ഷത്തെ സംഘടനാപ്രവര്‍ത്തനമുള്ള ഐഷി ഘോഷ് എന്ന പെണ്‍കുട്ടി ആര്‍എസ്എസിനെ ഓടിക്കുമെന്ന് പറയുമ്പോള്‍ ചിരിച്ചുപോവുകയാണ് പലരും.
















