കോഴിക്കോട്: വടകര ഇരങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു.ഇരിങ്ങല്‍ പെരുവയല്‍ പി വി സുജീഷ്-മഞ്ജുഷ ദമ്പതികളുടെ മകള്‍ എസ് നന്ദന (23) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് പോയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്. അങ്കമാലി ശ്രീശങ്കര കോളേജിലെ ഒന്നാം വര്‍ഷ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനിയാണ് നന്ദന.പൂജാ അവധിക്ക് നാട്ടില്‍ എത്തിയതാണ്.
വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
















