Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒപ്പമുണ്ട് കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2024, 04:55 am IST
inEditorial

ഇന്നേവരെ ഒരു ഭരണാധികാരിയും പ്രകടിപ്പിക്കാത്ത വാത്സല്യത്തിന്റെയും കരുതലിന്റെയും കരുണയുടേയും യഥാര്‍ഥ മുഖമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ കണ്ടത്. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മൂന്നുമണിക്കൂര്‍ സമയം നിശ്ചയിച്ചെത്തിയ പ്രധാനമന്ത്രി ഇരട്ടിയോളം സമയമെടുത്താണ് എല്ലാം നേരില്‍ കണ്ടത്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടേയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടേയും കണ്ണീരൊപ്പാന്‍ കഴിയും പോലെ അദ്ദേഹം പെരുമാറി. കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കുമെന്നും പണമില്ലാത്തതിന്റെ പേരില്‍ ഒന്നിനും ഒരു മുടക്കവും വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ കുട്ടികളുടെ വിദ്യാഭ്യാസം, ശേഷിക്കുന്നവരുടെ തൊഴില്‍ എന്നിവയ്‌ക്കൊന്നും ഒരു കോട്ടവും വരുത്തരുതെന്ന് ഉപദേശിച്ചു. വയനാടിനെ ചേര്‍ത്തുപിടിച്ചും കണ്ണീരൊപ്പാന്‍ ആവും വിധമെല്ലാം പെരുമാറിയ നരേന്ദ്രമോദി അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ മനം കവര്‍ന്നിരിക്കുകയാണ്. ദുരന്തമേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും ആശുപത്രിയില്‍ കഴിയുന്നവരേയും മോദി സന്ദര്‍ശിച്ചു. വയനാട്ടിലുണ്ടായ ദുരന്തത്തിന്റെ ഗൗരവവും വ്യാപ്തിയും മനസ്സിലാക്കിയ പ്രധാനമന്ത്രി, ദുരന്തത്തിനിരയായവരുടെ നഷ്ടപ്പെട്ട സ്വപ്‌നങ്ങള്‍ തിരിച്ചുപിടിക്കാന്‍ കേന്ദ്രം എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യാമെന്നുറപ്പും നല്‍കി.

കണ്ണൂരില്‍നിന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ചൂരല്‍മലയ്‌ക്കു മുകളിലെത്തിയത് ശനിയാഴ്ച രാവിലെ 11.35 ന്. പുഞ്ചിരിമട്ടത്ത് ഉരുളിന്റെ പ്രഭവകേന്ദ്രമടക്കമുള്ള പ്രദേശങ്ങള്‍ക്കു മുകളിലൂടെ പറന്നു. കോപറ്ററില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു. ഉദ്യോഗസ്ഥരില്‍ നിന്ന് ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കിയ പ്രധാനമന്ത്രി 12.17ന് കല്‍പറ്റയിലിറങ്ങി. തുടര്‍ന്ന് കാറില്‍ മേപ്പാടിയിലേക്കു തിരിച്ച പ്രധാനമന്ത്രി കള്ളാടി, പുത്തുമല വഴിയാണു ചൂരല്‍മലയിലെത്തിയത്. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ കാണാനായി സ്‌കൂള്‍ റോഡിലൂടെ നടന്നു. ഉരുള്‍പൊട്ടലില്‍ ഒഴുകിയെത്തിയ ചെളിയും മരങ്ങളും ഒരുവശത്തേക്കു നീക്കി വഴിയൊരുക്കിയിരുന്നെങ്കിലും റോഡില്‍ ചെളി കട്ടിയായി കിടക്കുന്നുണ്ടായിരുന്നു. ഇതുവഴി നടന്ന അദ്ദേഹം തകര്‍ന്ന വെള്ളാര്‍മല ഗവ. എച്ച്എസ്എസിലാണ് ആദ്യമെത്തിയത്. ചീഫ് സെക്രട്ടറി വി.വേണു, എഡിജിപി എം.ആര്‍.അജിത്കുമാര്‍, കലക്ടര്‍ ഡി.ആര്‍.മേഘശ്രീ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചൂരല്‍മല പുഴയില്‍ പട്ടാളം നിര്‍മിച്ച ബെയ്‌ലി പാലത്തില്‍നിന്ന് ഇരുകരകളിലും തകര്‍ന്ന വീടുകളെക്കുറിച്ചു തിരക്കി. രക്ഷാദൗത്യത്തില്‍ പങ്കാളികളായ ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ചൂരല്‍മലയില്‍നിന്ന് നേരെ മേപ്പാടി സെന്റ് ജോസഫ്‌സ് ഗേള്‍സ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ പ്രധാനമന്ത്രി അന്തേവാസികളുമായി സംസാരിച്ചു. ആശങ്കപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും മോദി ആശ്വസിപ്പിച്ചു. കുട്ടികളെ ചേര്‍ത്തുപിടിച്ച് പിന്തുണയേകി. ക്യാമ്പിലെ ഡോക്ടര്‍മാര്‍, കൗണ്‍സലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. 25 മിനിറ്റ് ക്യാമ്പില്‍ ചെലവഴിച്ച ശേഷം യാത്ര തുടര്‍ന്നു.

3.15ന് മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെത്തി ചികിത്സയിലുള്ള അവന്തിക, അരുണ്‍, അനില്‍, നൈസ, റെജിന തുടങ്ങിയവരെ ആശ്വസിപ്പിച്ചു. കുഞ്ഞു നൈസയോടൊപ്പം കളിച്ചും അവന്തികയോടു തമാശ പറഞ്ഞുമാണ് പ്രധാനമന്ത്രി സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ചൂരല്‍മല സ്വദേശി അയ്യപ്പന്റെ ദുരിതം കേട്ടു. വീട്ടിലെ എല്ലാവരേയും നഷ്ടപ്പെട്ട മുഹമ്മദ് ഹാനിയായുമായും പ്രധാനമന്ത്രി സംസാരിച്ചു. എല്ലാവര്‍ക്കും ആശ്വാസമാണ്, പ്രതീക്ഷയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം വ്യക്തമായി കണക്കും വിവരങ്ങളും കൈമാറുന്ന മുറയ്‌ക്ക് കേന്ദ്രം കൂടെയുണ്ടെന്ന് തന്നെ പ്രതീക്ഷിക്കാം.

Tags: PM ModiWayanadRehabilitationVictims Of Wayanad Landslide
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

വന്ദേമാതരം മുഴക്കി രാജ്യം 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ ചരിത്ര നിമിഷത്തിലേക്ക്; ഡൽഹിയിൽ അതീവ സുരക്ഷ

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.